പിണറായി ബി.ജെ.പിയെ വളർത്തുന്നു: ഷിബു

Thursday 06 June 2024 3:18 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ ബി.ജെ.പിയുടെ വളർച്ചയ്ക്ക് വഴിവയ്ക്കുന്നുവെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോൺ. യു.ഡി.എഫ് വിജയത്തിൽ സന്തോഷമുണ്ടെങ്കിലും ബി.ജെ.പി വളരുന്നത്തിൽ ആശങ്കയുണ്ട്. കേരളത്തിൽ ബി.ജെ.പിക്ക് ക്രമാതീതമായി വോട്ട് വർദ്ധിക്കുകയാണ്. ഇതിനു വഴിവയ്ക്കുന്നത് പിണറായി വിജയന്റെ നിലപാടുകളാണ്.

തിരഞ്ഞെടുപ്പ് രംഗത്ത് രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ശബരിമല വിഷയത്തിൽ സി.പി.എം വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചെങ്കിൽ ഇത്തവണ അത് ബി.ജെ.പിക്ക് ലഭിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ,കൊല്ലം മണ്ഡലങ്ങളിൽ അത് ദൃശ്യമാണ്. സി.പി.എമ്മിന്റെ നയങ്ങൾ മതേതര കാഴ്ചപ്പാടിന് മങ്ങലേൽപ്പിക്കുകയാണ്. തിരഞ്ഞെടുപ്പുഫലത്തിൽ ഭരണവിരുദ്ധവികാരമില്ലെന്ന് സി.പി.എമ്മിന് തോന്നിയില്ലെങ്കിൽ ആപത്താണെന്നും ഷിബു പറഞ്ഞു.

Advertisement
Advertisement