എങ്ങനെ തോറ്റു : സി.പി.എമ്മിൽ 17 മുതൽ താത്വിക അവലോകനം

Thursday 06 June 2024 4:20 AM IST

തിരുവനന്തപുരം: നിയമസഭയിലേക്ക് 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ 99 സീറ്റോടെ തുടർഭരണം ലഭിച്ച എൽ.ഡി.എഫ്, 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് വെറും 18 നിയമസഭാ മണ്ഡലങ്ങളിൽ മാത്രം.അന്ന് 41 സീറ്റിലൊതുങ്ങിയ യു.ഡി.എഫിന് ലീ‌ഡ് 118 സീറ്റിൽ.അന്ന് നേമത്തെ ഏക നിയമസഭാ അക്കൗണ്ടുപോലും നഷ്ടപ്പെട്ട ബി.ജെ.പി പാർലമെന്റിൽ അക്കൗണ്ട് തുറന്നെന്നുമാത്രല്ല,11 നിയമസഭാ സീറ്റുകളിൽ ഒന്നാമതെത്തി. മറ്റ് 8 സീറ്റുകളിൽ രണ്ടാമതും.2019ലെ പ്രതികൂലസാഹചര്യങ്ങൾ ഇല്ലാതിരുന്നിട്ടും ഇത്തവണയും ഒരു പാർലമെന്റ് സീറ്റിലൊതുങ്ങി എൽ.ഡി.എഫ് വിജയം.

സർക്കാരിനോടുള്ള ജനരോഷം കൊണ്ടാണെന്ന വിമർശനം ശക്തം. തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള താത്വിക അവലോകനത്തിന് ഈ മാസം 17ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും18,19,20 തിയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും.

പാർട്ടിയുടെ ജനകീയ അടിത്തറ തകരുകയും പരമ്പരാഗത വോട്ട് ബാങ്കുകളിൽ ചോർച്ച നേരിടുകയും ചെയ്തുവെന്നാണ് സൂചന.

.എൽ.ഡി.എഫിന്റെ വോട്ട് വിഹിതം 33.86 ശതമാനമായി ഇടിഞ്ഞു.

പാർട്ടിയിലും ഭരണത്തിലും നേതൃത്വത്തിന്റെ പിടി അയയുകയും എല്ലാം വ്യക്തി കേന്ദ്രീകൃതമാവുകയും ചെയ്യുന്നുവെന്നവിമർശനവും ശക്തമാണ്.പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തിരുത്തൽ ശക്തിയാവുമെന്ന് കരുതിയിരുന്നവരും നിരാശരായി.

വ്യക്തിപൂ‌ജയിൽ അഭിരമിക്കുന്ന നേതാവാണ് പിണറായി വി‌ജയനെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ

പറയില്ല.എന്നാൽ,പിണറായി വിജയൻ സൂര്യനാണെന്നും അടുത്തു ചെന്നാൽ കരിഞ്ഞുപോകുമെന്നുമായിരുന്നു

എം.വി.ഗോവിന്ദന്റെ പരാമർശം.ഏഴ് ദിവസം പണിയെടുക്കുന്ന ദൈവംപോലും ഒരു ദിവസം വിശ്രമിക്കും

എന്നായിരുന്നു മുഖ്യമന്ത്രിയും കുടുംബവും അടുത്തിടെ നടത്തിയ വിദേശ യാത്രക്കെതിരെ വിമർശനം ഉയർന്നപ്പോൾ,

പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് സങ്കൽപ്പങ്ങൾക്ക് ചേർന്നതല്ല ഇത്തരം

പാടി പുകഴ്ത്തലുകളെന്ന വിമർശനമാണ് ഉയരുന്നത്.

ഭരണ വിരുദ്ധ വികാരം ശക്തം:

പേജ്- 7

Advertisement
Advertisement