റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Wednesday 05 June 2024 11:30 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ്.സി (എം.എൽ.ടി) പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 6ന് വൈകിട്ട് അഞ്ചിനകം lbstvpm@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോൺ: 0471 2560363/364.

Advertisement
Advertisement