നബാർഡിന് പുതിയ ജില്ലാ ഓഫീസുകൾ

Thursday 06 June 2024 12:46 AM IST
NABARD

കോഴിക്കോട്: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) കേരളത്തിൽ കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നാല് പുതിയ ജില്ലാ ഓഫീസുകൾ തുറന്നു. തിരുവനന്തപുരത്ത് നബാർഡ് ചെയർമാൻ ഡോ. ഷാജി കെ വി, ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. കാർഷിക, ഗ്രാമവികസന മേഖലകളിൽ വിപുലമായ ഇടപെടലുകൾ നടത്താൻ നബാർഡിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഗ്രാമവികസനത്തിനായുള്ള വിവിധ വികസന പദ്ധതികൾക്കും ഇടപെടലുകൾക്കും തുടക്കം കുറിക്കുന്നതിന് ജില്ലാ ഭരണകൂടം, ലീഡ് ബാങ്കുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ജില്ലാ വികസന മാനേജർ സഹകരിച്ചു പ്രവർത്തിക്കും.രാകേഷാണ് കോഴിക്കോട് ജില്ലയിലെ നബാർഡ് ജില്ലാ വികസന മാനേജർ.

Advertisement
Advertisement