മണിപ്പൂരിക്കുട്ടികൾ തൈകൾ നട്ടു 

Thursday 06 June 2024 12:37 AM IST

തിരുവല്ല : മണിപ്പൂരിലെ കലാപത്തിന്റെ കനലുകളിൽ നിന്ന് കരുതലിന്റെ പച്ചപ്പിലേക്ക് എത്തിയ കുട്ടികൾ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി. തിരുമൂലവിലാസം യു.പി സ്കൂളിൽ മണിപ്പൂരിലെ ചന്ദേൽ പ്രവിശ്യയിൽ നിന്നെത്തിയ കുട്ടികളാണ് വൃക്ഷതൈകൾ നട്ടത്. ഓരോ മരങ്ങൾക്കും ഈ കുട്ടികളുടെ പേരുകൾ നല്കി കരുതലിന്റെയും സൗഹൃദത്തിന്റെയും വേരുറപ്പിക്കുവാനും സ്‌കൂൾ അധികൃതർ തയാറായി. എ.ഇ.ഒ മിനികുമാരി വി.കെ, ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ റോയ് ടി.മാത്യു, കൃഷി ഓഫീസർ ഷീജ വി, പ്രഥമാദ്ധ്യാപിക ജോളി ജോർജ്, പി.ടി.എ പ്രസിഡന്റ് ജേക്കബ് കുര്യാക്കോസ്, തങ്കമണി ടി.കെ.എന്നിവർ പങ്കെടുത്തു.

Advertisement
Advertisement