ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

Thursday 06 June 2024 12:57 AM IST

കൊല്ലം: നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള എം.എ/എം.എസ്‌സി സൈക്കോളജി അല്ലെങ്കിൽ എം.എസ്‌സി ക്ലിനിക്കൽ സൈക്കോളജി, സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ടു വർഷത്തെ എം.ഫിൽ/ പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 15ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0474 2795017.

Advertisement
Advertisement