കെ.പി.എസ്.ടി​.എ ജി​ല്ലാ കമ്മി​റ്റി​

Thursday 06 June 2024 1:02 AM IST
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. നേതൃത്വത്തി​ൽ ലോക പരിസ്ഥിതി ദിനാഘോഷത്തി​ന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞക്കാല ഇന്ദിരാഗാന്ധി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് നിർവ്വഹിക്കുന്നു

കൊല്ലം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ജില്ലാതല ഉത്ഘാടനം കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല ഇന്ദിരാഗാന്ധി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് നിർവ്വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ബിജു കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ആർ. അഞ്ജുമോൾ, ടി​. സുരേഷ്, ടി.എൻ. സന്ധ്യ, വി​. രജനി, വി​. സിന്ധു എന്നിവർ സംസാരി​ച്ചു. കൊല്ലത്ത് ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, ചവറയിൽ സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻ പിള്ള, വെളിയത്ത് സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് എന്നിവർ പരിസ്ഥിതിദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement