ആമ്പറിന് കിരീടം

Thursday 06 June 2024 3:30 AM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പിങ്ക് ടി-20 ചലഞ്ചർ വനിതാ ക്രിക്കറ്റ് ടൂർണ മെൻ്റിൽ കെ.സി.എ ആമ്പർ ചാമ്പ്യൻമാരായി. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കെ.സി.എ എമറാൾഡിനെ 34 റൺസിന് കീഴടക്കിയാണ് ആമ്പർ ചാമ്പ്യൻമാരായത്. ആദ്യം ബാറ്റ് ചെയ്ത അമ്പർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടിക്കിറങ്ങിയ എമറാൾഡിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.

Advertisement
Advertisement