നെതർലൻഡ്‌സിന് ജയം

Thursday 06 June 2024 3:40 AM IST

ടെക്സാസ്: കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ നെതർലൻഡ്സ് 6 വിക്കറ്റിന് നേപ്പാളിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.2 ഓവറിൽ 106 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ നെതർലൻഡ്സ് 8 പന്ത് ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (109/4). 3 വിക്കറ്റ് വീതം നേടിയ വാൻ ബീക്കും പ്രിംഗിളുമാണ് നേപ്പാൾ ബാറ്റർമാരെ പ്രതിസന്ധിയിലാക്കിയത്. ചേസിംഗിൽ അർദ്ധ സെഞ്ച്വറിയുമായി മാക്സ് ഓ ഡൗഡ് (54) നെതർലൻഡ്സിനെ വിജയതീരത്തെത്തിച്ചു.

Advertisement
Advertisement