നവജാത ശിശുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം; സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽ

Thursday 06 June 2024 6:54 AM IST

ആലപ്പുഴ: നവജാത ശിശു മരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘർഷം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞ് കഴിഞ്ഞ ദിവസം രാത്രി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൗമ്യ വാർഡിൽ കിടന്നാണ് പ്രസവിച്ചതെന്നും ആശുപത്രി അധികൃതർ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നുമാണ് വിവരം. കുഞ്ഞിന്റെ മൃതദേഹവുമായാണ് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചത്. പൊലീസെത്തിയാണ് ബന്ധുക്കളെ മാറ്റിയത്.

Advertisement
Advertisement