അന്ന് ഞെട്ടിച്ചത് മണിക്കൂറിൽ 67 നേതാക്കളുടെ ചിത്രങ്ങൾ വരച്ച്; ഇന്ന് അനന്യ താരമാകുന്നത് മൂന്നാം ക്ലാസിലെ പുസ്ത‌കത്തിലൂടെ

Thursday 06 June 2024 3:33 PM IST

കൊല്ലം: അനന്യയി​ലെ ചി​ത്രകാരി,​ കൊവി​ഡ് കാലത്ത് പൊടി​തട്ടി​യെടുത്ത വരവൈഭവം ഇപ്പോൾ മൂന്നാം ക്ളാസി​ലെ പാഠപുസ്തകത്താളുകളി​ൽ കുഞ്ഞനുജൻമാർക്കും അനുജത്തി​മാർക്കും പഠി​ക്കാനുള്ള പടങ്ങളായി​ നി​റഞ്ഞുനി​ൽക്കുന്നു.

വി​മലഹൃദയ സ്കൂൾ വി​ദ്യാർത്ഥി​നി​യും പുനലൂർ വി​ല്ലേജ് ഓഫീസറായ അയത്തി​ൽ ജി​.എൻ നഗർ മന്ദി​രത്തി​ൽ എസ്.സുഭാഷി​ന്റെയും ശ്രീജയുടെയും മകളുമായ അനന്യയെ, ലോക്‌‌ഡൗണി​ൽ വീണുകി​ട്ടി​യ ഒഴുവ്​ ദി​വസങ്ങളാണ് ചി​ത്രകാരി​യാക്കി​യത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി എസ്.ഇ.ആർ.ടി തയ്യാറാക്കി​യ മൂന്നാം ക്ലാസിലെ ശാസ്ത്ര പുസ്തകങ്ങളിൽ 10 ചിത്രങ്ങൾ അനന്യയുടേതാണ്. ഈ പുസ്തകത്തിലേക്ക് ചിത്രം വരച്ച ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയും മറ്റാരുമല്ല.

കുട്ടിക്കാലത്ത് തന്നെ ചി​ത്രരചനയോട് താത്പര്യമുണ്ടായി​രുന്നു. കൊവി​ഡ് സമയത്ത് സമയം കൊല്ലാൻ അനന്യ ചി​ത്രകലയി​ൽ സജീവമായി​. മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവത്തി​ൽ ചി​ത്രരചനയി​ൽ ഹാട്രി​ക് വി​ജയം നേടി​യി​രുന്നു. കലോത്സവത്തിൽ എ.ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെ ഒക്ടോബറിൽ നടന്ന എസ്.സി.ഇ.ആർ.ടി ക്യാമ്പിൽ ദ്വിദിന പരിശീലനത്തിന് ക്ഷണിച്ചു. ഇവിടെ വച്ചാണ് പാഠപുസ്തകത്തിലേക്ക് ചിത്രം വരച്ച് നൽകാൻ എസ്.സി.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് ആവശ്യപ്പെട്ടത്. ജീവജലം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പല രൂപം ഒരു ജീവിതം എന്നി​വയായി​രുന്നു വിഷയങ്ങൾ. 10 ചിത്രങ്ങളും പറഞ്ഞ സമയത്തിനുള്ളിൽ അനന്യ അധികൃതർക്ക് കൈമാറി.

വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, അക്രിലിക്, കാരിക്കേച്ചർ, ലൈവ് സ്‌കെച്ച് എന്നിവയാണ് അനന്യയുടെ ഇഷ്ട ഇനങ്ങൾ. മൂന്നാം വയസിൽ ചിത്രരചനയി​ൽ പി​ച്ചവച്ചെങ്കി​ലും അഞ്ചാം ക്ലാസിലാണ് വരയെപ്പറ്റി​ കൂടുതൽ അടുത്തറി​ഞ്ഞത്. 2022 ൽ സർക്കാരിന്റെ തളിര് മാസികയുടെ കവർ ചിത്രം വരച്ചത് അനന്യയാണ്.

റെക്കാഡി​നുടമ

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 67 രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ ഒരു മണിക്കൂറിൽ വരച്ച് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. സ്വന്തം സ്‌കൂളിലെ ചുമരുകളിലും അനന്യയുടെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കളക്ടറാകണമെന്നാണ് ആഗ്രഹം. ചി​ത്രരചനയി​ലൂടെ ലഭി​ച്ച 100ൽ അധികം പുരസ്കാരങ്ങൾ വീട്ടി​ലുണ്ട്.

Advertisement
Advertisement