"90 മാർക്ക് നേടുന്ന കുട്ടി ഇത്തവണ 100 ലക്ഷ്യം വച്ചു, 80 മാർക്കേ നേടാനായുള്ളൂവെങ്കിലും ടോപ്പർ; എന്നിട്ടും ബാക്ക് ബെഞ്ചേഴ്സ് ആക്ഷേപിക്കുന്നു"

Thursday 06 June 2024 3:58 PM IST

കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. നാനൂറ് സീറ്റ് പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എൻ ഡി എ സഖ്യത്തിന് ഇത്തവണ 294 സീറ്റാണ് ലഭിച്ചത്. 240​ ​സീ​റ്റു​മാ​യി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ക്ഷി​യാ​യ​ ​ബി ജെ പി​ക്ക് ​ഒ​റ്റ​യ്‌​ക്ക് ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​മി​ല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷത്തിലും കുറവുണ്ടായി. എന്നിരുന്നാലും കേവല ഭൂരിപക്ഷം നേടിയ എൻ ഡി എ തന്നെയാണ് വീണ്ടും അധികാരമേൽക്കുന്നത്.

ഈ സാഹചര്യത്തിൽ എൻ ഡി എയ്ക്ക് സീറ്റ് കുറഞ്ഞതിനെയടക്കം പരിഹസിച്ച പാർട്ടികൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ പരീക്ഷയിലും 90 മാർക്ക് നേടുന്ന കുട്ടി ഇത്തവണ 100 മാർക്ക് ലക്ഷ്യം വച്ചെന്നും എന്നാൽ 80 മാർക്കേ നേടാനുള്ളൂ എങ്കിലും ടോപ്പറായി. എന്നാൽ തുണ്ട് വച്ച് പത്ത് മാർക്ക് നേടിയ ബാക്‌ ബെഞ്ചേഴ്സ് മറ്റേ കുട്ടിയെ പരിഹസിക്കുകയാണെന്നാണ് കുറിപ്പിൽ പറയുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എല്ലാ പരീക്ഷയിലും 90 മാർക്ക് നേടുന്ന കുട്ടി ഇത്തവണ 100 മാർക്ക് ലക്ഷ്യം വച്ചു. 80 മാർക്കേ നേടാനുള്ളൂ എങ്കിലും ക്ലാസ് ടോപ്പർ അവൻ തന്നെയായി. എല്ലാ പരീക്ഷയിലും പത്ത് മാർക്ക് പോലും കിട്ടാത്ത ബാക്ക് ബഞ്ചേഴ്സ് എല്ലാവരും ചേർന്ന് തുണ്ട് വച്ച് ഇത്തവണ പതിനെട്ട് മാർക്ക് കിട്ടി. എന്നിട്ടും ജയിക്കാനാവശ്യമായ മുപ്പത് മാർക്കിൽ അവരെത്തിയില്ല.


ഇപ്പോ പരീക്ഷയിൽ വീണ്ടും തോറ്റ് നിൽക്കുന്ന ബാക്ക് ബഞ്ചേഴ്സ് കൂട്ടക്കോപ്പിയടിച്ച് എട്ട് മാർക്ക് കൂടിയേ എന്ന് ആഹ്ളാദിക്കുകയും പഠിച്ച് 80 മാർക്കോടെ ക്ലാസ് ടോപ്പർ ആയ വിദ്യാർത്ഥിയെ ആക്ഷേപിക്കുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം മറ്റൊരു കുറിപ്പും സന്ദീപ് വാര്യർ പങ്കുവച്ചിരുന്നു. തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്താൻ കഴിഞ്ഞ മോദിയെക്കുറിച്ചും ബി ജെ പിയെപ്പറ്റിയുമായിരുന്നു കുറിപ്പ്.

കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പ്

ലോക ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായി പത്തുവർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നയിച്ച മുന്നണിക്ക് വീണ്ടും അധികാരത്തിൽ തുടരാൻ ജനവിധി ലഭിച്ചിരിക്കുന്നു. ഇതിനു മുമ്പ് നെഹ്രുവിനാണ് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്താൻ കഴിഞ്ഞത് . എന്നാൽ ആ കാലത്ത് പ്രതിപക്ഷ പാർട്ടികൾ ശൈശവ ദിശയിൽ മാത്രമായിരുന്നു.

നരേന്ദ്ര മോദി എല്ലാ കാറ്റിനെയും കോളിനെയും പിന്നിട്ട് മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നു.
പക്ഷേ മൂന്നാം തവണ തോറ്റിട്ടും ഭൂരിപക്ഷം കുറച്ചേ എന്ന സാങ്കേതികത്വത്തിൽ പിടിച്ച് ആശ്വസിക്കുകയും ആഹ്ളാദിക്കുകയുമാണ് കോൺഗ്രസ് . അടുത്ത അഞ്ചുവർഷവും പ്രതിപക്ഷ ബഞ്ചിൽ തന്നെയാണ് ജനം ഇരുത്തിയത് എന്ന് കോൺഗ്രസ് മറക്കുന്നു.


2014 ൽ ബിജെപിക്ക് 220 സീറ്റ് കിട്ടിയിരുന്നെങ്കിൽ പോലും അത് മോദി തരംഗം എന്ന് വിലയിരുത്തിയേനെ. എന്നാലിവിടെ 240 എത്തിയിട്ടും അത് മോദിയുടെ തോൽവിയായി കണ്ട് ആഹ്ളാദിക്കുന്ന വിചിത്രമായ മാനസികാവസ്ഥയിലാണ് മോദി വിരോധികൾ .
ഇത്തവണത്തെ വിജയത്തിന് മാറ്റ് കൂടുതലാണ്. കാരണം പ്രതിപക്ഷത്തിൻ്റെ ദേശവിരുദ്ധ നറേറ്റീവുകൾ കൂടി തവിടുപൊടിയായി .


1) ഇപ്പോൾ ഇവിഎം ശരിയായി. ആ അർത്ഥത്തിൽ ഇന്ത്യയിലെ പവിത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയക്കെതിരെ ഇവർ ഉയർത്തുമായിരുന്ന കള്ളക്കഥകൾക്ക് ഇനി പ്രസക്തിയില്ല .
2 ) യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് നറേറ്റീവ് പൊളിഞ്ഞു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് സീറ്റുകൾ , മാത്രമല്ല ആന്ധ്ര പ്രദേശിൽ എൻഡിഎ അധികാരത്തിലെത്തി .
3 ) ഇത് കേരളമാണ് , ഇവിടെ ബിജെപി ജയിക്കില്ല എന്ന പ്രചരണം ഇതോടെ തീർന്നു . സുരേഷ് ഗോപിയുടെ വിജയത്തിനൊപ്പം തന്നെ തിരുവനന്തപുരം , ആറ്റിങ്ങൽ , ആലപ്പുഴ എന്നിവിടങ്ങളിലെ മുന്നേറ്റവും സൂചിപ്പിക്കുന്നത് അതാണ്. കേരളത്തിൽ എൻഡിഎ 22% ത്തിൽ അധികം വോട്ട് നേടിക്കഴിഞ്ഞതായാണ് നിഗമനം .
4) ആദ്യമായി ഒഡീഷ സംസ്ഥാന ഭരണം ബി ജെ പി പിടിച്ചു.
5) അരുണാചൽ പ്രദേശിൽ തുടർഭരണം ലഭിച്ചു.
2014ലും 2019ലും ഉത്തരേന്ത്യൻ പാർട്ടി എന്ന് മുദ്ര കുത്തിയവർ ഇപ്പോൾ സമ്മതിക്കണം. അതേ ബിജെപി പാൻ ഇന്ത്യ പാർട്ടിയായി മാറിയിരിക്കുന്നു.

Advertisement
Advertisement