പണ്ടൊക്കെ കേരളത്തിൽ രാത്രി എട്ട് മണിക്ക് മുമ്പ് അവസാനിച്ചിരുന്നു, ഇന്ന് തുടങ്ങുന്നതേ 10 മണിക്ക്

Thursday 06 June 2024 4:36 PM IST

മലയാളിയുടെ ഭക്ഷണരീതിയിലും ഭക്ഷണ സ്വഭാവത്തിലും ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ. പണ്ടൊക്കെ എട്ട് മണി കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ഇന്ന് എട്ട് മണി കഴിഞ്ഞാലേ ഭക്ഷണം കഴിക്കാൻ പലരും തയ്യാറാകുന്നുള്ളൂവെന്ന് ജയപാൽ പറയുന്നു. കൗമുദി ടിവിയുടെ ഗസ്‌റ്റ് ടൈമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ ഐടി ഫീൽഡും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാത്രമല്ല, ന്യൂജനറേഷൻ രാത്രി 10 മണി കഴിഞ്ഞാൽ ആഹാരം കഴിക്കാൻ താൽപര്യപ്പെടുന്നവരാണ്. താമസിച്ച് ഉറക്കമുണർന്ന് താമസിച്ച് കിടക്കുന്ന ജീവിതശൈലിയുടെയൊക്കെ ഭാഗമാണിത്.

പാരമ്പര്യമായ ആഹാരങ്ങളിൽ നിന്ന് ന്യൂജനറേഷൻ ഭക്ഷണങ്ങളിലേക്ക് മാറിയതും മറ്റൊരു കാരണമാണ്. ഷവർമ, ആൽഫാം തുടങ്ങിയവയോടാണ് ചെറുപ്പക്കാർ കൂടുതൽ താൽപര്യം കാണിക്കുന്നത്. തങ്ങൾ ഇപ്പോൾ ഏറ്റവും കൂടുതൽ ചീത്തപ്പേര് കേൾക്കുന്നത് ഇത്തരം ഷവർമ പോലുള്ളവ കൊടുക്കുന്നത് കൊണ്ടാണെന്ന് ജയപാൽ ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ അവിടുത്തെ കാലാവസ്ഥയ‌്ക്കും, രീതിക്കും അനുയോജ്യമല്ലാത്ത രീതിയിൽ ഇവിടെ ഉണ്ടാക്കുമ്പോഴാണ് ഫുഡ് പോയിസൺ സംഭവിക്കുന്നത്. പല ദുരന്തങ്ങൾക്ക് വഴി വയ‌്ക്കുന്നതും ഇതാണ്. ഷവർമ, ആൽഫാം പോലുള്ളവയ‌്‌ക്ക് ചില മുൻകരുതലുകൾ ആവശ്യമാണ്. അത് സ്വീകരിക്കാതെ പെട്ടെന്ന് കട തുടങ്ങുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.

അഭിമുഖത്തിന്റെ പൂർണരൂപം വീഡിയോയിൽ കാണാം.

Advertisement
Advertisement