ഫോർട്ട് കൊച്ചി ബീച്ച്  ശുചീകരണം

Friday 07 June 2024 11:28 PM IST

കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (കെ.പി.എം.എ) നേതൃത്വത്തിൽ ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ചുകൾ ശുചീകരിച്ചു. ഫോർട്ട് കൊച്ചി വാസ്‌കോഡിഗാമ സ്‌ക്വയറിൽ കെ.പി.എം.എ മദ്ധ്യമേഖലാ പ്രസിഡന്റ് പി.ജെ.ജോർജ്കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ബി.പി.സി.എൽ കൊച്ചി റിഫൈനറി അഡ്മിനസ്‌ട്രേറ്റീവ് മാനേജർ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽസ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി (സിപെറ്റ്) ഡയറക്ടർ ജനറൽ പ്രൊഫ. ഷിഷിർ സിൻഹ, കെ.പി.എം.എ ഭാരവാഹികളായ ജെ.സുനിൽ, ഷാഹുൽ ഹമീദ്, എം.എസ്.ജോർജ്, മുഹമ്മദ് ഇർഫാൻ, പി.ജെ.മാത്യു, മുഹമ്മദ് താരിഹ്, ഇ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement