കേരള സർവകലാശാലാ ബിരുദ പ്രവേശനം: അപേക്ഷ 10വരെ നീട്ടി
ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി. കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് 10വരെ അപേക്ഷിക്കാം. ട്രയൽ അലോട്ട്മെന്റ് 11ന് പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ച് 12വരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കാം, പുനഃക്രമീകരിക്കാം. ഇതിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.
രണ്ടാം സെമസ്റ്റർ എം.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.വോക്ക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ നടത്തും.
പാർട്ട് ഒന്ന്, രണ്ട് ബി.എ./ബി.എ. അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/ രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ബി കോം./ബി.പി.എ./ബി.എസ്സി (ആന്വൽ/വിദൂരവിദ്യാഭ്യാസം) റഗുലർ/ സപ്ലിമെന്ററി/ മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല പരീക്ഷാ തീയതി
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ (മുൻ എസ്.ഡി.ഇ) പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ ( സി.യു.സി.ബി.സി.എസ്.എസ്-യു.ജി ആൻഡ് സി.ബി.സി.എസ്.എസ്-യു.ജി) ബി.എ.അഫ്സൽ-ഉൽ- ഉലമ, ബി.കോം, ബി.ബി.എ, ബി.എസ്.സി ഏപ്രിൽ 2024 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലായ് എട്ടിന് തുടങ്ങും.
കണ്ണൂർ സർവകലാശാല വാർത്തകൾ
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ ബി.എസ്സി ലൈഫ് സയൻസ് (സുവോളജി) ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിന്റെ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) കമ്പ്യൂട്ടേഷണൽ ബയോളജി പ്രായോഗിക പരീക്ഷ ജൂൺ 10ന് രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ നടത്തും.
നാലാം സെമസ്റ്റർ ബി.എസ്സി കെമിസ്ട്രി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ജിയോളജി ഡിഗ്രി പ്രായോഗിക പരീക്ഷകൾ ഏഴ് മുതൽ ജൂൺ 21 വരെ നടക്കും.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷൻ റഗുലർ പുതിയ സ്കീം മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12, 13 തീയതികളിൽ കാലടി ശ്രീശങ്കര കോളേജിൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി/ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2018 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകൾ 21 ന് ആരംഭിക്കും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി (2012 മുതൽ 2015 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി 2023 നവംബർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ് സി സൈക്കോളജി (സപ്ലിമെന്ററി ആഗസ്റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.