സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ശമ്പളം മുടങ്ങി

Friday 07 June 2024 12:00 AM IST

കൊച്ചി: സ്ഥലംമാറ്റത്തിലെ അന്തിമ തീരുമാനം നീളുന്നതും സാങ്കേതികപ്രശ്നങ്ങളും മൂലം എണ്ണായിരം ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ശമ്പള വിതരണം മുടങ്ങി.

ഫെബ്രുവരി 16ലെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലുമുള്ള ഹർജികളിൽ തീരുമാനം വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഹൈക്കോടതി​യി​ലെ ഹർജി ഈ മാസം 11ലേയ്ക്ക് മാറ്റിയിരുന്നു.

ശമ്പളം വിതരണം ചെയ്യുന്ന സ്പാർക്ക് സോഫ്‌റ്റ്‌വെയറിൽ സ്ഥലംമാറ്റം ലഭിച്ച സ്‌കൂളിലേക്ക് മാറാൻ അദ്ധ്യാപകർക്ക് കഴിഞ്ഞിട്ടില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പഴയ സ്‌കൂളിൽ നിന്നുതന്നെയാണ് പ്രത്യേക സർക്കുലർ പ്രകാരം ശമ്പളം നൽകിയത്. മേയിലെ ശമ്പളം നൽകാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ഇതുമൂലം സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ശമ്പളം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മടിക്കുകയാണ്.

സ്ഥലംമാറ്റം ലഭിച്ച് പുതിയ സ്‌കൂളുകളിൽ ചേർന്നവരെ അവ്യക്തത ചൂണ്ടിക്കാട്ടി പല പ്രിൻസിപ്പൽമാരും ഹാജർ ഒപ്പിടാൻ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ശമ്പളം നിഷേധിക്കപ്പെടുന്നത് അവസാനിപ്പിക്കാൻ അടിയന്തര തീരുമാനമെടുക്കണമെന്ന് കെ.എച്ച്.എസ്.ടി.എ പ്രസിഡന്റ് കെ. വെങ്കിടമൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് എന്നിവർ ആവശ്യപ്പെട്ടു. 11ന് പ്രതിഷേധം സംഘടിപ്പിക്കും.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്ഥ​ലം​മാ​റ്റം:
ത​ത്‌​സ്ഥി​തി​ 11​വ​രെ

കൊ​ച്ചി​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ജൂ​ൺ​ 11​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​അ​തു​വ​രെ​ ​ത​ത്‌​സ്ഥി​തി​ ​തു​ട​രാ​നു​ള്ള​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വും​ ​നീ​ട്ടി.​ ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ത്.

നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ചി​ല​ ​പു​സ്ത​ക​ങ്ങ​ൾ​ ​വ്യാ​ജ​മാ​യി​ ​അ​ച്ച​ടി​ച്ച് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​താ​യി​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​എം.​ ​സ​ത്യ​ൻ​ ​അ​റി​യി​ച്ചു.

ന​ഴ്സിം​ഗ് ​പ്ര​വേ​ശ​നം:
പ്രോ​സ്‌​പെ​ക്ട​സ്
കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​നേ​ജ്മെ​ന്റ് ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​ബി.​എ​സ്.​സി​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​സ്വ​കാ​ര്യ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ൾ​ ​പ്രോ​സ്‌​പെ​ക്‌​ട​സ്‌​ ​ത​യ്യാ​റാ​ക്കി​ ​അ​ഡ്മി​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​റി​ ​ആ​ൻ​ഡ് ​ഫീ​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ന് ​കൈ​മാ​റി.​ ​പ്രൈ​വ​റ്റ് ​ന​ഴ്സിം​ഗ് ​കോ​ളേ​ജ് ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​നും​ ​ക്രി​സ്റ്റ്യ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​നു​മാ​ണ് ​പ്രോ​സ്‌​പെ​ക്ട​സ് ​സ​മ​ർ​പ്പി​ച്ച​ത്.​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​അ​സോ​സി​യേ​ഷ​നു​ക​ൾ​ ​ഏ​ക​ജാ​ല​ക​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​വി​ജ്ഞാ​പ​നം​ ​ഇ​റ​ക്കും.​ ​ര​ണ്ട് ​അ​സോ​സി​യേ​ഷ​നു​ക​ളി​ലു​മാ​യി​ 82​ ​കോ​ളേ​ജു​ക​ളാ​ണു​ള്ള​ത്.

Advertisement
Advertisement