മുരളിയുടെ തോൽവി: തൃശൂരിൽ കോൺഗ്രസിൽ കലാപം

Friday 07 June 2024 3:38 AM IST

തൃശൂർ : കെ.മുരളീധരന്റെ തോൽവിക്ക് പിന്നാലെ തൃശൂരിലെ കോൺഗ്രസിൽ കലാപം. തിരഞ്ഞെടുപ്പ് സമിതി ചെയർമാനും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ ടി.എൻ.പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരുടെ രാജിക്കായി മുറവിളി ശക്തമായി.

കെ.മുരളീധരനെ കുരുതികൊടുത്ത പ്രതാപനും ജോസും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടിക എടമുട്ടം സ്വദേശി ഇസ്മയിൽ അറയ്ക്കൽ ഡി.സി.സി ഓഫീസിനു മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തി.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ തുടങ്ങിയ നേതാക്കൾക്കെതിരെയും വിമർശനമുയർന്നു. ടി.എൻ.പ്രതാപനും ജോസ് വള്ളൂരും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടിന്റെ കുറവാണ് യു.ഡി.എഫിനുണ്ടായത്. മുക്കാൽ ലക്ഷം വോട്ടിനാണ് കെ.മുരളീധരൻ സുരേഷ് ഗോപിയോട് പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനമുണ്ടായില്ലെന്ന് മുരളീധരൻ തുറന്നടിച്ചിരുന്നു. കെ.മുരളീധരനെ വയനാട് രാഹുൽ ഗാന്ധി ഒഴിയുകയാണെങ്കിൽ അവിടെ മത്സരിപ്പിക്കുന്നതും ആലോചിക്കുന്നുണ്ട്. കെ.മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് ടി.എൻ.പ്രതാപൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബി.ജെ.പിക്ക് തൃശൂരിലുണ്ടായ വൻ മുന്നേറ്റത്തിന് കാരണം സി.പി.എം -ബി.ജെ.പി ഡീലാണെന്നാണ് ജോസ് വള്ളൂരിന്റെ വാദം. തൃശൂരിലെ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് രാജീവ്ഗാന്ധി കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.

കെ.​മു​ര​ളീ​ധ​ര​നെ
അ​നു​ന​യി​പ്പി​ക്കാൻ
സു​ധാ​ക​ര​നെ​ത്തി

കോ​ഴി​ക്കോ​ട്:​ ​തൃ​ശൂ​രി​ലെ​ ​തോ​ൽ​വി​യോ​ടെ​ ​ഇ​ട​ഞ്ഞ് ​നി​ൽ​ക്കു​ന്ന​ ​കെ.​മു​ര​ളീ​ധ​ര​നെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​സ​മ​വാ​യ​ ​ഫോ​ർ​മു​ല​ക​ളു​മാ​യി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​നെ​ത്തി.​ ​തോ​ൽ​വി​യ്ക്കു​ ​ശേ​ഷം​ ​രാ​ഷ്ട്രീ​യ​ ​വ​ന​വാ​സം​ ​പ്ര​ഖ്യാ​പി​ച്ച​ ​മു​ര​ളീ​ധ​ര​നെ​ ​കെ.​സി.​വേ​ണു​ഗോ​പാ​ല​ട​ക്കം​ ​നേ​താ​ക്ക​ൾ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടും​ ​പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​പ്പോ​ഴാ​ണ് ​കെ.​സു​ധാ​ക​ര​ൻ​ ​നേ​രി​ട്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മു​ര​ളീ​ധ​ര​ന്റെ​ ​കോ​ഴി​ക്കോ​ട് ​ബി​ലാ​ത്തി​ക്കു​ള​ത്തെ​ ​വീ​ട്ടി​ലെ​ത്തി​യാ​ണ് ​സു​ധാ​ക​ര​ൻ​ ​ക​ണ്ട​ത്.​ 40​ ​മി​നി​ട്ടോ​ളം​ ​ഇ​രു​വ​രും​ ​സം​സാ​രി​ച്ചു.​കെ.​ ​മു​ര​ളീ​ധ​ര​നെ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്ത് ​തി​രി​ച്ചു​കൊ​ണ്ടു​വ​രേ​ണ്ട​ത് ​ത​ങ്ങ​ളു​ടെ​ ​ബാ​ദ്ധ്യ​ത​യാ​ണെ​ന്ന് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​വൈ​കാ​രി​ക​ ​പ​രാ​മ​ർ​ശ​മാ​ണ് ​അ​ദ്ദേ​ഹം​ ​ന​ട​ത്തി​യ​ത്.​ ​മു​ര​ളീ​ധ​ര​ന് ​ഓ​ഫ​റു​ക​ൾ​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ച​ർ​ച്ച​യി​ൽ​ ​ഒ​രാ​വ​ശ്യ​വും​ ​അ​ദ്ദേ​ഹം​ ​മു​ന്നോ​ട്ട് ​വ​ച്ചി​ട്ടി​ല്ല.​ ​അ​ർ​ഹി​ക്കു​ന്ന​ ​പ​ദ​വി​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​പാ​ർ​ട്ടി​ ​ച​ർ​ച്ച​ ​ചെ​യ്തു​ ​തീ​രു​മാ​നി​ക്കും.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യ​ട​ക്കം​ ​ച​ർ​ച്ച​യാ​കും.​ ​തൃ​ശൂ​രി​ൽ​ ​സം​ഘ​ട​നാ​ ​രം​ഗ​ത്ത് ​പാ​ളി​ച്ച​യു​ണ്ട്.​ ​അ​ത് ​പാ​ർ​ട്ടി​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​രാ​വി​ലെ​ ​എം.​കെ.​രാ​ഘ​വ​നും​ ​മു​ര​ളീ​ധ​ര​നെ​ ​കോ​ഴി​ക്കോ​ട്ടെ​ ​വീ​ട്ടി​ലെ​ത്തി​ ​ക​ണ്ടി​രു​ന്നു.​ ​പൊ​തു​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ച്ചെ​ന്ന് ​തു​റ​ന്ന​ടി​ച്ച​ ​മു​ര​ളീ​ധ​ര​ൻ​ ​ബു​ധ​നാ​ഴ്ച​ ​കോ​ഴി​ക്കോ​ട്ടെ​ ​വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും​ ​ആ​രെ​യും​ ​കാ​ണാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.

Advertisement
Advertisement