സംഘടനാ ദൗർബല്യം: കെ.പി.സി.സി നേതൃ യോഗത്തിൽ ചർച്ചയാകും

Friday 07 June 2024 3:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിനുള്ള സംഘടനാ ദൗർബല്യം തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിൽ ചർച്ചയാവും. കെ.സി വേണുഗോപാൽ മത്സരിച്ച ആലപ്പുഴയിലെ ചിലയിടങ്ങളിൽ മണ്ഡലം പ്രസിഡന്റുമാരുടെ അഭാവവും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കുള്ള പരാതിയും യോഗത്തിൽ ഉയർന്നേക്കും.

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ബി.ജെ.പിയുടെ മുന്നേറ്റവും പാർട്ടി വിലയിരുത്തും. യു.ഡി.എഫ് തരംഗമുണ്ടായിട്ടും കെ.മുരളീധരനും, രമ്യ ഹരിദാസും പരാജയപ്പെട്ടതും പാർട്ടി ഗൗരവമായാണ് കാണുന്നത്. തോൽവി പരിശോധിക്കാൻ ഉന്നത നേതാക്കളടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയേക്കും. തൃശ്ശൂരിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീണത് ആഴത്തിൽ പഠിക്കണമെന്ന് ജില്ലയിലെ മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ അടക്കമുള്ളവരും ആവശ്യപ്പെടുന്നു. ആലത്തൂരിൽ പ്രചാരണരംഗത്ത് എകോപനക്കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കെ.സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കം സംഘടനാ തലത്തിലുള്ള അഴിച്ചുപണികൾ ഉടനുണ്ടാവില്ല. ഭാരവാഹികളുടെ പുനഃസംഘടനയും നീണ്ടേക്കും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയടക്കമുള്ള നേതാക്കൾ സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാവും കാര്യങ്ങളിൽ വ്യക്തത വരുത്തുക. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തിൽ അഴിച്ചുപണികൾ നടക്കാനാണ് സാദ്ധ്യത.

ര​ണ്ട് ​സീ​റ്റി​ലെ​ ​തോ​ൽ​വി
പ​രി​ശോ​ധി​ക്കും​;​സ​തീ​ശൻ

ക​ണ്ണൂ​ർ​:​ ​തൃ​ശൂ​ർ,​ആ​ല​ത്തൂ​ർ​ ​സീ​റ്റു​ക​ളി​ലെ​ ​തോ​ൽ​വി​ ​സം​ബ​ന്ധി​ച്ച് ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​ഹൈ​ക്ക​മാ​ൻ​ഡാ​ണ് ​തീ​രു​മാ​നി​ക്കു​ന്ന​ത്.
18​ ​സീ​റ്റു​ക​ളി​ൽ​ ​യു.​ഡി.​എ​ഫ് ​നേ​ടി​യ​ ​ഉ​ജ്ജ്വ​ല​ ​വി​ജ​യ​ത്തി​ന്റെ​ ​ശോ​ഭ​ ​കെ​ടു​ത്താ​നാ​യി​ ​ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഇ​റ​ങ്ങി​യ​തി​നു​ ​പി​ന്നി​ൽ​ ​സം​ഘ​ടി​ത​മാ​യ​ ​അ​ജ​ൻ​ഡ​യു​ണ്ട്.​ ​ആ​ ​കെ​ണി​യി​ലൊ​ന്നും​ ​താ​ൻ​ ​വീ​ഴി​ല്ല.​ ​പ​ത്ത് ​പേ​രാ​ണ് ​ഒ​രു​ ​ല​ക്ഷം​ ​വോ​ട്ടി​ന് ​മു​ക​ളി​ൽ​ ​വി​ജ​യി​ച്ച​ത്.​ ​അ​തി​ൽ​ ​നാ​ല് ​പേ​ർ​ക്ക് ​ര​ണ്ട് ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ലും​ ​ര​ണ്ട് ​പേ​ർ​ക്ക് ​മൂ​ന്ന് ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ലും​ ​ഭൂ​രി​പ​ക്ഷ​മു​ണ്ട്.​ ​എ​ല്ലാ​വ​രും​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​തോ​റ്റി​ട്ടു​ണ്ട്.​ ​എ​ന്നി​ട്ടും​ ​തോ​ൽ​വി​ ​മാ​ത്ര​മാ​ണ് ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ത്. തൃ​ശൂ​രി​ലും​ ​ആ​ല​ത്തൂ​രി​ലും​ ​നേ​രി​ട്ട​ ​തോ​ൽ​വി​യി​ൽ​ ​അ​ന്വേ​ഷ​ണ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​കു​റ്റ​ക്കാ​ർ​ ​ആ​രാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ക്കാ​നാ​കി​ല്ല.​ ​തൃ​ശൂ​രി​ൽ​ ​അ​ന്തി​ക്കാ​ട് ​ഉ​ൾ​പ്പെ​ടെ​ ​സി.​പി.​എം​ ​കോ​ട്ട​ക​ളി​ൽ​ ​നി​ന്നാ​ണ് ​ബി.​ജെ.​പി​യി​ലേ​ക്ക് ​വോ​ട്ട് ​മ​റി​ഞ്ഞ​ത്.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബി.​ജെ.​പി​ ​-​സി.​പി.​എം​ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യെ​ ​ഉ​ൾ​പ്പെ​ടെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​സം​ഘ​ട​നാ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ലെ​ ​അ​വ​സാ​ന​വാ​ക്ക് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​ണ്.​ ​ജോ​സ് ​കെ.​ ​മാ​ണി​യു​ടെ​ ​മു​ന്ന​ണി​ ​പ്ര​വേ​ശ​നം​ ​സം​ബ​ന്ധി​ച്ച് ​യു.​ഡി.​എ​ഫ് ​ഇ​തു​വ​രെ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വോ​ ​അ​ല്ല.​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ന് ​കോ​ൺ​ഗ്ര​സി​ന് ​അ​തി​ന്റേ​താ​യ​ ​സം​വി​ധാ​ന​മു​ണ്ടെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.