നീണ്ടകര ഉഷസ് അങ്കണവാടിയിൽ പ്രവേശനോത്സവം

Friday 07 June 2024 12:21 AM IST
സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല അങ്കണവാടിക്കുള്ള അവാർഡ് നേടിയ നീണ്ടകര ഉഷസിൽ നടന്ന പ്രവേശനോത്സവം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ: നീണ്ടകര ഉഷസ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം ഡോ.സുജിത്ത് വിജയൻ പിള്ള എം. എൽ. എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബി.അനിൽകുമാ‌ർ അദ്ധ്യക്ഷനായി. പ്രവേശനോത്സവ ചടങ്ങിൽ അങ്കണവാടി വർക്കർ ഗ്രേസ് ഫൗസ്റ്റിൻ സ്വാഗതം പറഞ്ഞു. പുതിയതായി പഠനത്തിനെത്തിയ കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും നൽകിയാണ് വരവേറ്റത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, ഐ.സി .ഡി. എസ് സൂപ്പർവൈസർ ഷീജ, കമ്മിറ്റി അംഗങ്ങളായ ധർമ്മരാജൻ,ഷൺമുഖദാസ് ,എസ് ആൻഡ് എസ്.ശശികുമാർ,സുരേഷ് അമ്മേ നാരായണ എന്നിവർ സംസാരിച്ചു . ഏറ്റവും നല്ല

അങ്കണവാടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച അങ്കണവാടി ആയതിനാൽ ചടങ്ങിൽ അങ്കണവാടി വർക്കർ ഗ്രേസ് ഫൗസ്റ്റിനെയും സൂപ്പർവൈസർ ഷീജയെയും ചടങ്ങിൽ എം.എൽ .എ ആദരിച്ചു. തുടന്ന് ഉന്നത വിജയം നേടിയ എസ് .എസ്. എൽ.സി , പ്ളസ് ടു വിദ്യാർത്ഥികളെയും അനുമോദിച്ചു.

Advertisement
Advertisement