പാലരുവിയിൽ സഞ്ചാരികളുടെ തിരക്ക്

Friday 07 June 2024 1:06 AM IST
വിനോദ സഞ്ചാരികൾ്ക്കായി ഇന്നലെ തുറന്ന് നൽകിയ പാലരുവി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തിയ ടൂറിസ്റ്റകളുടെ തിരക്ക്

പുനലൂർ: തുറന്നുനൽകിയ പാലരുവി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്. വേനൽ രൂക്ഷമായതിനെ തുടർന്ന് രണ്ട് മാസം അടച്ചിട്ടിരുന്ന ജലപാതം ഇന്നലെ രാവിലെയാണ് തുറന്ന് നൽകിയത്.

തമിഴ്നാട് കുറ്റാലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അയൽ സംസ്ഥാനത്ത് നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും എത്തുന്നത്. വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ജലപാതം. പശ്ചിമഘട്ട മലനിരക്കുകളിൽ നിന്ന് 91 മീറ്റർ ഉയരത്തിൽ പതഞ്ഞ് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന് കീഴിൽ നിന്ന് കുളിച്ചാൽ രോഗങ്ങൾ മാറുമെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളുടെ വിശ്വാസം.

ഒക്ടോബർ വരെ വിനോദ സഞ്ചാരികളുടെ വൻ തിരക്കായിരിക്കും. പാസ് മൂലമാണ് പാലരുവിയിൽ പ്രവേശനം. വനപാലകർക്ക് പുറമെ പരിശീലനം ലഭിച്ച പുരുഷ, വനിത ഗൈഡുകളാണ് ടൂറിസ്റ്റുകളെ നിയന്ത്രിക്കുക്കുന്നത്. കൊല്ലം-തിരുമംഗലം ദേശീയപതയിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉൾവനത്തിലാണ് ജലപാതം സ്ഥിതിചെയ്യുന്നത്.

Advertisement
Advertisement