ബോധവത്കരണം

Saturday 08 June 2024 12:37 AM IST
.

എടപ്പാൾ: മഴക്കാലരോഗങ്ങൾ തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശന ബോധവത്കരണ പരിപാടിക്ക് തുടക്കമായി. വാർഡ് ആരോഗ്യ,​ ശുചിത്വസമിതികളുടെ സഹകരണത്തോടെയാണ് പരിപാടി. കൊതുകുജന്യ രോഗങ്ങളെയും ജലജന്യരോഗങ്ങളെയും തടയുവാനും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുവാനാണ് ഗൃഹസന്ദർശനത്തിൽ നിർദ്ദേശം നൽകുന്നത്. പകർച്ചവ്യാധികൾ പ്രതിരോധിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ബോധവത്കരണ ലഘുലേഖയും വിതരണം നടത്തി. പാലപ്ര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൂതൂരിൽ നടന്ന ഗൃഹസന്ദർശന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എ .നജീബ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് പ്രശാന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദാലി, സി.പി.ശാന്ത, പി.പി.രജിത, എൻ.വി.നിഷ, ഒ.പി.ഗിരിജ ,എം.ഷർമിള, വി.കെ.വനജ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement