പരിസ്ഥിതി ദിനാചരണം

Saturday 08 June 2024 12:21 AM IST

കൊച്ചി: പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറവും വനം വന്യജീവി വകുപ്പും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്‌തു. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ മുഖ്യാഥിതിയായി. ഫോറം നാഷണൽ ചെയർമാൻ ഡോ. ജസ്റ്റിസ് കെ. നാരയണക്കുറുപ്പ് അദ്ധ്യക്ഷനായി. എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിസിപ്പൽ സയന്റിസ്റ്റ് ഡോ. എ.വി. രഘു, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വീണാദേവി കെ.ആർ, അഡ്വ. നാഗരാജ് നാരായണൻ, മുൻമേയർ സൗമിനി ജെയിൻ, അഡ്വ. വി.പി. സീമന്തിനി, ഫോറം പ്രസിഡന്റ് സുമേഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement