കേരള സർവകലാശാല നാലുവർഷ ബിരുദം: അപേക്ഷ 10വരെ
കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകളിലെ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് 10വരെ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് 12ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അഡ്മിഷൻ മെമ്മോ 14 ന് പ്രൊഫൈലിൽ ലഭ്യമാക്കും. 18, 19 തീയതികളിൽ പ്രവേശനം നേടണം.
രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി ആൻഡ് പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ ആൻഡ് ജ്യോതിഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പെയ്സ് ഫിസിക്സ്, എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ് എന്നീ ന്യൂജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചൽ (പുതിയ സ്കീം, 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
വാക് ഇൻ ഇന്റർവ്യൂ
സ്കൂൾ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് ഹോസ്റ്റലിൽ കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവുകളിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ 19 ന് രാവിലെ പത്തിന് നടക്കും.
കുസാറ്റ് പരീക്ഷാ തീയതി
കൊച്ചി: ബി.ടെക് സിവിൽ/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഐ.ടി/ മെക്കാനിക്കൽ/ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ്, ഒന്നാംസെമസ്റ്റർ, രണ്ടാംസെമസ്റ്റർ, നാലാംസെമസ്റ്റർ, ആറാംസെമസ്റ്റർ, എട്ടാംസെമസ്റ്റർ (2015 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ .
കുസാറ്റ് എം.ബി.എ രജിസ്ട്രേഷൻ 10വരെ
കൊച്ചി: കുസാറ്റ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് എം.ബി.എ പ്രോഗ്രാം 2024ന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷകളുടെ മാർക്കുകൾ കൂട്ടിച്ചേർക്കുനുള്ള സമയം 10 വരെയാണെന്ന് അധികൃതർ അറിയിച്ചു.
കെ-മാറ്റ് (മാർച്ച്- 2024), സി-മാറ്റ്- 2024 (എൻ.ടി.എ നടത്തിയത്) അല്ലെങ്കിൽ ക്യാറ്റ്- 2023 (ഐ.ഐ.എമ്മുകൾ നടത്തിയത്) പ്രവേശന പരീക്ഷകളിലെ മാർക്കുകളാണ് കൂട്ടിച്ചേർക്കേണ്ടത്. പുതിയ അപേക്ഷകർക്കും കുസാറ്റ് അഡ്മിഷൻ പോർട്ടൽ (https://admissions.cusat.ac.in) വഴി അപേക്ഷ സമർപ്പിക്കാം.
കുസാറ്റിൽ കരാർ നിയമനം
കൊച്ചി: കുസാറ്റ് സ്കൂൾ ഒഫ് എൻജിനിയറിംഗിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് വിഭാഗത്തിൽ എഫ്.എ.സി.ടി ചെയർ പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് 20നകം അപേക്ഷിക്കാം. നോട്ടിഫിക്കേഷനും മറ്റു വിവരങ്ങൾക്കും: www.cusat.ac.in.