ബി.എൽ.ഡി.സി സോണിക്  ഫാനുകളുമായി വീനസ് 

Saturday 08 June 2024 12:18 AM IST

ചെന്നൈ: ഗൃഹോപകരണ നിർമാണ, വിപണന ശൃംഖലയായ വീനസ് ഹോം അപ്ലയൻസസ് ബി.എൽ.ഡി.സി(ബ്രഷ്‌‌ലെസ് ഡയറക്ട് കറന്റ്) സാങ്കേതികവിദ്യയിലുള്ള പുതിയ സോണിക് ഫാൻ വിപണിയിലിറക്കി.
പരമ്പരാഗത സീലിംഗ് ഫാനിൽ നിന്ന് വ്യത്യസ്തമായ സോണിക് ഫാനുകൾക്ക് ഉയർന്ന കാര്യക്ഷമതയും കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഉപഭോക്താക്കളുടെ മനം കീഴടക്കാൻ സഹായിക്കുന്നു, വേഗത ക്രമീകരിക്കുന്നതിനും കാറ്റ് ലഭിക്കുന്ന ദിശ മാറ്റാനുള്ള പ്രത്യേക സൗകര്യം, റിമോട്ട് കൺട്രോൾ വഴിയുള്ള പ്രവർത്തനം, ആകർഷകമായ രൂപ കല്പന, നിറം തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണെന്ന് വീനസ് ഹോം അപ്ലയൻസസ് മാനേജിംഗ് ഡയറക്ടർ രാംകുമാർ പറഞ്ഞു. മികച്ച ഡിസൈനും ഫൈവ് സ്‌റ്റാർ റേറ്റിംഗും വീനസ് ബി.എൽ.ഡി.സി ഫാനുകൾക്ക് മികച്ച പ്രതികരണം നേടാൻ സഹായിക്കുന്നു.

Advertisement
Advertisement