മൈജിയുടെ ആനുകൂല്യ ലാഭമഴ നാളെ വരെ

Friday 07 June 2024 11:19 PM IST

കോഴിക്കോട്: മൺസൂൺ കാലത്ത് സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ , ഡിജിറ്റൽ അക്‌സസറീസ് എന്നിവ വമ്പൻ വിലക്കുറവിലും ആകർഷകമായ ഓഫറിലും വാങ്ങാൻ അവസരമൊരുക്കി മൈജി ലാഭമഴ സെയിൽ ആരംഭിച്ചു. സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് എന്നിവ വാങ്ങുമ്പോൾ ഓരോ 10,000 രൂപക്കും 1,000 രൂപ ക്യാഷ്ബാക്കാണ് ലാഭമഴ സെയിലിന്റെ പ്രധാന ആകർഷണം. സ്മാർട്ട് ഫോണുകളുടെ വില വെറും 6,899 രൂപ മുതൽ തുടങ്ങുമ്പോൾ ഫീച്ചർ ഫോണുകൾ 699 രൂപ മുതൽ ലഭ്യമാകും. ഐഫോണുകൾക്ക് മറ്റെങ്ങുമില്ലാത്ത കുറഞ്ഞ വിലയിലും മറ്റ് ബ്രാൻഡുകൾ മൈജിയുടെ പ്രത്യേക വിലയിലും ഏറ്റവും കുറഞ്ഞ ഇ.എം.ഐ യിലും വാങ്ങാം.

എല്ലാ വാഷിംഗ് മെഷീൻ ബ്രാൻഡുകളും സ്‌പെഷ്യൽ പ്രൈസിൽ ലഭിക്കും. സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾക്ക് ഏറ്റവും കുറഞ്ഞ വിലയും എല്ലാ ഡിഷ് വാഷർ മോഡലുകൾക്കുമൊപ്പം 3000 രൂപ ക്യാഷ്ബാക്ക്, ഡബിൾ ഡോർ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ കുറഞ്ഞ വിലയിലും ലഭ്യമാണ്.

എല്ലാ മോഡൽ ലാപ്‌ടോപ്പുകൾക്കുമൊപ്പം 4,999 രൂപയുടെ സ്മാർട്ട് വാച്ച്, 1000 രൂപ ക്യാഷ്ബാക്ക് എന്നിവ ലഭിക്കും.

Advertisement
Advertisement