സ്നേഹാദരം സംഘടിപ്പിച്ചു

Saturday 08 June 2024 12:20 AM IST
സ്നേഹാദരം

കൊയിലാണ്ടി: ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തി ഒന്നാംസ്ഥാനം നേടിയ മൂടാടി ഗ്രാമപഞ്ചായത്തിനെയും കവിയും എഴുത്തുകാരനുമായ സത്യചന്ദ്രൻ പൊയിൽക്കാവിനെയും ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.അഭിനീഷ്, ബിന്ദു സോമൻ, സി.കെ ശ്രീകുമാർ, എ.എം സുഗതൻ, ബിന്ദു രാജൻ, സതി കിഴക്കയിൽ, സുഹറ ഖാദർ, ഷീബ ശ്രീധരൻ, രജില, ബിന്ദു മഠത്തിൽ, സുധാ കാപ്പിൽ, കെ.വി സതീഷ് കുമാർ, ഇ.കെ ജുബീഷ് പ്രസംഗിച്ചു.

Advertisement
Advertisement