അനുമോദിച്ചു

Saturday 08 June 2024 12:24 AM IST

കോഴഞ്ചേരി: ജനാധിപത്യ മഹിളാ അസോസിയേഷൻ ഓതറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും വിദ്യാഭ്യാസ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി . ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു . സി.ഡബ്ല്യു.സി അംഗം ഷാൻ രമേശ് ഗോപൻ മുഖ്യാതിഥി ആയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഓതറ മേഖല കമ്മിറ്റി പ്രസിഡന്റ് സുജാത പി.കെ അദ്ധ്യക്ഷത വഹിച്ചു. ജോമോൾ വർഗീസ്, ശോഭ രാജേഷ് , അനിൽകുമാർ, ജയശ്രീ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement