ശ്മശാനങ്ങളിലെ മാലിന്യം നീക്കണം: ഹിന്ദു ഐക്യവേദി

Saturday 08 June 2024 11:33 PM IST

കൊല്ലം: കോർപ്പറേഷൻ പരിധിയിലുളള മുളങ്കാടകം, പോളയത്തോട് ശ്മശാനങ്ങളിൽ അനധികൃതമായി തള്ളി​യ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ സെക്രട്ടറി ജയൻ പട്ടത്താനം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ തെക്കേക്കാവ്, കോർപ്പറേഷൻ സമിതി പ്രസിഡന്റ് അഡ്വ. ലേഖ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കളക്ടർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും പരാതി നൽകി. മഴക്കാലത്ത് പോലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് ഇവിടെ എത്തുന്നവർക്കും പരിസരവാസികൾക്കും സാംക്രമികരോഗങ്ങൾ പകരാൻ വഴി​യൊരുക്കും. നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി​ വ്യക്തമാക്കി. ഭാരവാഹികളായ രാജി, സിദ്ധി കൃഷ്ണൻ, അജീഷ് കുമാർ എന്നിവരും സംഘത്തി​ലുണ്ടായി​രുന്നു.

Advertisement
Advertisement