ഇടിമിന്നലിൽ നാശം

Saturday 08 June 2024 12:56 AM IST

റാന്നി: മഴയോടൊപ്പം ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. മക്കപ്പുഴക്ക് സമീപം കുപ്പയ്ക്കൽ വീട്ടിൽ കെ പി മത്തായിയുടെ വീട്ടിലായിരുന്നു മിന്നലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. വീട്ടുപകരണങ്ങൾക്കും വീടിനും കേടുപാടുണ്ടായി.സംഭവ സമയം മത്തായിയും ഭാര്യ ലീലാമ്മയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.വീടിന്റെ ജനൽ ചില്ലകളും വയറിങ്ങും കത്തി നശിച്ചു. ഭിത്തി വീണ്ടു കീറുകയും,മതിൽ പൊട്ടിപ്പൊളിയും ചെയ്തു. സംഭവം അറിഞ്ഞ് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാകുമാർ,മെമ്പർ ബിജി വർഗീസ് എന്നിവർ വീട് സന്ദർശിച്ചു

Advertisement
Advertisement