ബേബിജോൺ ഫൗണ്ടേഷൻ മികവ് 2024

Saturday 08 June 2024 12:03 AM IST
ബേബിജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മികവ് 2024' രമേശ് പിഷാരടി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ബേബിജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള 'മികവ് 2024' എന്ന പരിപാടി സംഘടിപ്പിച്ചു. സിനിമാ താരവും സംവിധായകനുമായ രമേശ് പിഷാരടി ഉദ്ഘാടനം ചെയ്തു.ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ, യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, അഡ്വ.സി.പി.സുധീഷ്‌കുമാർ, കോക്കാട്ട് റഹീം, വാഴയിൽ അസ്സീസ്, ആർ.നാരായണപിള്ള, സി.ഉണ്ണികൃഷ്ണൻ, സന്തോഷ് തുപ്പാശ്ശേരി, അഡ്വ.ജെ.സുരേഷ്‌കുമാർ, അഡ്വ.വിഷ്ണു മോഹൻ, താജ് പോരൂക്കര, ഡി.സുനിൽകുമാർ, സോഫിയ സലാം, ഐ.ജയലക്ഷ്മി, മുംതാസ്, സുനിതാ ബിജു, ഒ.ഷീല, അഡ്വ:കാട്ടൂർ കൃഷ്ണകുമാർ, എസ്.ഉണ്ണികൃഷ്ണപിള്ള, ആർ.വൈശാഖ്, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച എസ്.സുനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.

Advertisement
Advertisement