സുജലം പദ്ധതിയിൽ... നാലരലക്ഷം രൂപയുടെ കുപ്പിവെള്ളം വിൽപ്പന

Saturday 08 June 2024 1:08 AM IST

കൊല്ലം: ഭക്ഷ്യ-ജലവിഭവ വകുപ്പുകൾ സംയുക്തമായി ആവിഷ്‌ക്കരിച്ച, റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ വിറ്റഴിഞ്ഞത് 469310 രൂപയുടെ കുപ്പിവെള്ളം.

ജനുവരി 17നാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. ഇതുവരെ 57,998 കുപ്പികളാണ് ജില്ലയിൽ വിതരണം ചെയ്തത്. ഇതിൽ 46931 കുപ്പികൾ വിറ്റഴിഞ്ഞു. കൂടുതൽ കുപ്പിവെള്ളം വിതരണം ചെയ്തതും വിൽപ്പന നടത്തിയതും കൊല്ലം താലൂക്കിലാണ്. 10440 കുപ്പികൾ വിതരണം ചെയ്തതിൽ 6472 എണ്ണം വിറ്റുപോയി. 64720 രൂപയുടെ വിൽപ്പന നടന്നു.

അര, ഒന്ന്, അഞ്ച് ലിറ്റർ അളവുകളിൽ ലഭ്യമാകുന്ന കുടിവെള്ളം ലിറ്ററിന് 8 രൂപയ്ക്കാണ് സപ്ളേകോ റേഷൻകടകൾക്ക് നൽകുന്നത്. കടക്കാർ ഇത് 10 രൂപയ്ക്കാണ് വിൽക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പമെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ വെള്ളമാണ് വിൽപ്പനയ്ക്ക് നൽകുന്നത്. ഒരു കെയ്സിൽ 12 കുപ്പികളാണുള്ളത്. റേഷൻ കടകളിൽ നേരിട്ടാണ് എത്തിച്ചുനൽകുന്നത്. വിതരണം ചെയ്യുമ്പോൾ തന്നെ പണം അടച്ച് ബിൽ കൈപ്പറ്റണം.

വിതരണം ചെയ്തത് - 57998 കുപ്പിവെള്ളം

വിറ്റത് - 46931 എണ്ണം

ലഭിച്ചത് ₹ 469310

വേനൽ കഠിനമായ മാസങ്ങളിൽ വെള്ളം വിൽപ്പന വർദ്ധിച്ചിരുന്നു. മഴ തുടങ്ങിയതോടെ വിൽപ്പന ഇടിഞ്ഞു.

റേഷൻ വ്യാപാരികൾ

Advertisement
Advertisement