മഅദിൻ ആത്മീയ സമ്മേളനത്തിന് ആയിരങ്ങൾ

Saturday 08 June 2024 1:10 AM IST

മലപ്പുറം: വർണ വർഗ ഭാഷാ വ്യത്യാസങ്ങളില്ലാതെ ലക്ഷക്കണക്കിന് ഹാജിമാർ ഒരേ ലക്ഷ്യത്തോടെ നിർവഹിക്കുന്ന ഇസ്ലാമിലെ പരമപ്രധാനമായ ഹജ്ജ് കർമ്മം ഐക്യവും സഹനവും പ്രദാനം ചെയ്യുന്നതാണെന്നും ഹജ്ജ് മാസത്തിലെ ദിനങ്ങൾ ഏറെ പവിത്രതയുള്ളതാണെന്നും മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. മഅദിൻ അക്കാമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ആത്മീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
ആത്മീയ സംഗമത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ ഒത്തൊരുമിച്ചു. ഹാജിമാർക്ക് പ്രത്യേക പ്രാർത്ഥന നടത്തി. കാലവർഷം പരിഗണിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി.
വിർദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്ലീൽ, പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് എത്തിച്ചേർന്ന വിശ്വാസികൾക്ക് അന്നദാനം നടത്തി.
പരിപാടിയിൽ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി,സയ്യിദ് ഷഫീഖ് അൽ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അൽ ഐദ്രൂസി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി പന്നൂർ, അബൂഷാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയിൽ, അബൂബക്കർ അഹ്സനി പറപ്പൂർ, അബ്ദുസ്സലാം മുസ്ലിയാർ കൊല്ലം, അബ്ദുന്നാസർ അഹ്സനി കരേക്കാട്, ദുൽഫുഖാർ അലി സഖാഫി, അബ്ദുൽ ഹമീദ് കാരശ്ശേരി എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement