മയ്യനാട് എച്ച്.എസ്.എസ് ഇനി​ ഹരിത വിദ്യാലയം

Saturday 08 June 2024 1:14 AM IST
മയ്യനാട് എച്ച്.എസ്.എസി​നെ ഹരി​ത വി​ദ്യാലയമായി​ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ വി​.പി​. ജഗതി രാജ് പ്രഖ്യാപി​ക്കുന്നു

കൊട്ടിയം: ജില്ലാ ശിശുക്ഷേമ സമിതിയുടെ എന്റെ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി മയ്യനാട് ഹയർ സെക്കൻഡറി സ്കൂളി​നെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ വി​.പി​. ജഗതി രാജ് ഉദ്ഘാടനം നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ.ഡി. ഷൈൻ ദേവ് പദ്ധതി വിശദീകരണം നടത്തി. പി​.ടി​.എ പ്രസിഡന്റ് ടി. സുരേഷ് ബാബു അദ്ധ്യക്ഷനായി. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ജി. സദാശിവൻ, മയ്യനാട് സുനിൽ, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ എൻ. അജിത് പ്രസാദ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗം ആർ. മനോജ്, ശുചിത്വമിഷൻ ആർ.പി തൊടിയൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദീപ സോമൻ സ്വാഗതവും ഹെഡ്മാസ്റ്റർ സി​. ബിനു നന്ദിയും പറഞ്ഞു.

Advertisement
Advertisement