നഗരസഭയിൽ വോട്ടർ പട്ടിക പുതുക്കുന്നു

Saturday 08 June 2024 1:16 AM IST

കരുനാഗപ്പള്ളി : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി 1-ാം തീയതിയോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം 4 ഉപയോഗിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഫോറം 5 ഉം, തിരുത്തലുകൾക്ക് ഫോറം 6ഉം ഒരു വാർഡിൽ നിന്നോ പോളിംഗ് ‌സ്റ്റേഷനിൽ നിന്നോ സ്ഥലം മാറുന്നതിന് ഫോറം 7 ഉം ഉപയോഗിക്കണം. sec.kerala.gov.in സൈറ്റിൽ ഓൺലൈനായി അപേക്ഷ/ആക്ഷേപം സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ അയയ്ക്കുമ്പോൾ തന്നെ കംപ്യൂട്ടർ ജനറേറ്റിംഗ് ഹിയറിംഗ് നോട്ടീസ് അപേക്ഷകന് ലഭിക്കും. കരട് പട്ടിക സംബന്ധിച്ച അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും 6 മുതൽ മുതൽ 21 വരെ സ്വീകരിക്കും.

Advertisement
Advertisement