ഹാട്രിക്ക് തേടി ഇഗ, അട്ടിമറിക്കാൻ ജാസ്മിൻ

Saturday 08 June 2024 3:06 AM IST

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിൽ ഇന്ന് നടക്കുന്ന ഫൈനലിൽ ഹാട്രിക്ക് കിരീടം തേടി ഇഗാ സ്വിയാറ്റക്കും കന്നിക്കിരീടം തേടി ജാസ്മിൻ പവോലിനിയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റിൽ സ്വപ്നക്കുതിപ്പ് നടത്തുന്ന ഇറ്റാലിയൻതാരം ജാസ്മിൻ ആദ്യ ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.സെമിയിൽ മിറ ആൻഡ്രീവയ്ക്കെതിരെ ഏകപക്ഷീയ ജയം നേടിയാണ് ജാസ്മിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ക്വാർട്ടറിൽ കീഴടക്കിയത് ലോക നാലാം നമ്പർ താരം എലേന റൈബാക്കിനേയേയും.

വനിതാ സിംഗിൾസിൽ ഓസ്ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിൽ ഇത്തവണ എത്തിയതായിരുന്നു ഇതുവരെയുള്ള ജാസ്‌മിന്ഖറെ മികച്ച പ്രകടനം.

മികച്ച ഫോമിലുള്ള ലോക ഒന്നാം നമ്പർ താരമായ ഇഗയ്ക്ക് തന്നെയാണ് ഫൈനലിൽ മുൻതൂക്കമുള്ലത്. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ ഇരുപതാം ജയം നേടിയാണ് പോളിഷ് താരം ഇത്തവണ ഫൈനലിൽ എത്തി നിൽക്കുന്നത്. കരിയറിലെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇഗ ലക്ഷ്യം വയ്ക്കുന്നത്.

Advertisement
Advertisement