ശ്രീങ്കൻ ടീമിന് അവഗണനയെന്ന് പരാതി

Saturday 08 June 2024 3:08 AM IST

ന്യൂയോ‌ർക്ക്: ട്വന്റി-20 ലോകകപ്പ് പുരോഗമിക്കുന്നനിതിനിടെ തങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയുമായി ശ്രീലങ്കൻ ടീം. താമസവും യാത്രയും പരിശീലനവുമുൾപ്പെടെ എല്ലാകാര്യത്തിൽ പോലും യു.എസിൽ പക്ഷാപാപരമായ സമീപവമാണ് നേരിട്ടതെന്ന് ശ്രീലങ്കൻ ടീം മാനേജ്മെന്റ് പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്റർനാഷൻൽ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകിയിരികുകയാണ് ശ്രീലങ്കൻ ടീം മാനേജ്മെന്റ്. ഫ്ലോറിഡ എയർപോർട്ടിൽ വിമാനം വൈകിയത് മൂലം ഏഴ് മണിക്കൂറാണ് ശ്രീലങ്കൻ ടീം കുടുങ്ങിയത്. താമസിക്കുന്ന ഹോട്ടലിൽ നിന്ന് പരിശീലന മൈതാനത്ത് എത്തണമെങ്കിൽ ഒന്നരമണിക്കൂറോളം യാത്ര ചെയ്യണമെന്നും ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകൾക്ക് മൈതാനത്തിന് തൊട്ടടുത്ത് തന്നെ താമസ സൗകര്യമൊരുക്കിയപ്പോഴാണ് തങ്ങളോട് ഈ ചിറ്റമ്മ നയമന്ന് ശ്രീലങ്കൻ കായിക മന്ത്രി ഹരിൻ ഫെർണാണ്ടോ പറഞ്ഞു. കാര്യങ്ങൾ അറിയാൻ ശ്രീലങ്കൻ ഗവൺമെന്റ് പ്രതിനിധിയെ യു.എസിലേക്ക് അയച്ചിട്ടണ്ട്.

Advertisement
Advertisement