പാകിസ്ഥാനും മനസിലായി,​ അമേരിക്ക ചെറിയ മീനല്ല

Saturday 08 June 2024 3:14 AM IST
dd

ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാനെയും വീഴ്ത്തി യു.എസ് പടയോട്ടം

ടെ​ക്സാ​സ്:​ ​മു​ൻ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​പാ​കി​സ്ഥാ​നെ​യും​ ​കീ​ഴ​ട​ക്കി​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​ഒ​മ്പ​താം​ ​പ​തി​പ്പി​ൽ​ ​യു.​എ​സി​ന്റെ​ ​കു​തി​പ്പ് ​തു​ട​രു​ക​യാ​ണ്.​ ​സ​ഹ​ആ​ഥി​യേ​ത്വം​ ​വ​ഹി​ക്കു​ന്ന​തു​കൊ​ണ്ട് ​മാ​ത്രം​ ​ട്വ​ന്റി​-20​ ​ലോ​ക​പ്പി​ൽ​ ​ക​ളി​ക്കാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടി​യ​വ​ർ​ ​എ​ന്ന​ ​വി​ല​യി​രു​ത്ത​ലു​ക​ൾ​ ​അ​ടി​ച്ച് ​പ​റ​പ്പി​ച്ച് ​യു.​എ​സ് ​കു​തി​ക്കു​ക​യാ​ണ്.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​കാ​ന​ഡ​യെ​ 3​ ​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​യ​ ​അ​വ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സൂ​പ്പ​ർ​ ​ഓ​വ​റോ​ളം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​പാ​കി​സ്ഥാ​നെ​യും​ ​ക​ട​പു​ഴ​ക്കി.
ലോ​ക​ക​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​യു.​എ​സി​ന്റെ​ ​സ​ന്നാ​ഹ​ ​മ​ത്സ​രം​ ​ബം​ഗ്ലാ​ദേ​ശു​മാ​യി​ട്ടാ​യി​രു​ന്നു.​ ​യു.​എ​സ് ​പോ​ലൊ​രു​ ​ടീ​മി​നെ​തി​രെ​ ​ക​ളി​ച്ചാ​ണോ​ ​ലോ​ക​ക​പ്പ് ​പോ​ലാ​രു​ ​വ​ലി​യ​ ​ടൂ​ർ​ണ​മെ​ന്റി​ന് ​ഒ​രു​ങ്ങേ​ണ്ട​തെ​ന്നാ​യി​രു​ന്നു​ ​അ​ ​പ​ര​മ്പ​ര​യ്ക്ക് ​മു​ൻ​പ് ​ബം​ഗ്ലാ​ദേ​ശ് ​സൂ​പ്പ​ർ​ ​താ​രം​ ​ഷാ​ക്കി​ബ് ​അ​ൽ​ ​ഹ​സ​ന്റെ​ ​പ​രി​ഹാ​സം.​ ​എ​ന്നാ​ൽ​ ​ആ​ ​മൂ​ന്ന് ​മ​ത്സ​ര​ ​പ​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​ര​ണ്ട് ​ക​ളി​യും​ ​ജ​യി​ച്ച് 2​-1​ന് ​പ​ര​മ്പ​ര​ ​സ്വ​ന്ത​മാ​ക്കി​യാ​ണ് ​യു.​എ​സ് ​ഷാ​ക്കി​ബി​നും​ ​ത​ങ്ങ​ളെ​ ​ചെ​റു​താ​യി​ക്ക​ണ്ട​വ​ർ​ക്കും​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.
നി​ല​വി​ൽ​ ​ഗ്രൂ​പ്പ് ​എ​യി​ൽ​ ​ക​ളി​ച്ച​ ​ര​ണ്ട്മ​ത്സ​ര​ങ്ങ​ളും​ ​ജ​യി​ച്ച് ​ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​ഉ​ൾ​പ്പെ​ട്ട​ ​ഗ്രൂ​പ്പി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​ണ് ​യു.​എ​സ്.എ
സൂ​പ്പ​ർ​ ​ഓ​വ​ർ​ ​ത്രി​ല്ലർ
ടെ​ക്സാ​സി​ലെ​ ​ഗ്രാ​ൻ​ഡ് ​പ്രി​യി​ർ​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​​​ ​​​ത്രി​​​ല്ല​​​ർ​​​ ​​​പോ​​​രാ​​​ട്ട​​​ത്തി​​​ൽ​​​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ൽ​ ​​​പാ​​​കി​​​സ്ഥാ​​​നെ​ 5​​​ ​​​റ​​​ൺ​​​സി​​​നാ​​​ണ് ​​​യു.​​​എ​​​സ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​പാ​​​കി​​​സ്ഥാ​​​ൻ​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​ 7​​​ ​​​വി​​​ക്ക​​​റ്റ്​​ ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 159​​​ ​​​റ​​​ൺ​​​സെ​​​ട​​​ത്തു.​​​ ​​​മ​​​റു​​​പ​​​ടി​​​ക്കി​​​റ​​​ങ്ങി​​​യ​​​ ​​​യു.​​​എ​​​സ്.​​​എ​​​യും​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 3​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 159​​​ ​​​റ​​​ൺ​​​സെ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് ​​​മ​​​ത്സ​​​രം​​​ ​​​സൂ​​​പ്പ​​​ർ​​​ ​​​ഓ​​​വ​​​റി​​​ലേ​​​ക്ക് ​​​നീ​​​ണ്ട​​​ത്.​​​ ​​​പാ​​​ക് ​​​താ​​​രം​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​ആ​​​മി​​​ർ​​​ ​​​എ​​​റി​​​ഞ്ഞ​​​ ​​​സൂ​​​പ്പ​​​ർ​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​യു.​​​എ​​​സ് 18​​​ ​​​റ​​​ൺ​​​സാ​​​ണ് ​​​നേ​​​ടി​​​യ​​​ത്.​​​ 7​​​ ​​​റ​​​ൺ​​​സും​​​ ​​​എ​​​ക്‌​​​സ്‌​​​ട്രാ​​​സാ​​​യി​​​രു​​​ന്നു.​​​ ​​​ആ​​​രോ​​​ൺ​​​ ​​​ജോ​​​ൺ​​​സും​​​ ​​​(11​​​),​​​ ​​​ഹ​​​ർ​​​മീ​​​ത് ​​​സിം​​​ഗു​​​മാ​​​യി​​​രു​​​ന്നു​​​ യു.​​​എ​​​സി​​​ന്റ​​​ ​​​ബാ​​​റ്റ​​​ർ​​​മാ​​​ർ.​സൗ​​​ര​​​ഭ് ​​​നേ​​​ത്ര​​​വാ​​​ൽ​​​ക്ക​​​റാ​​​യി​​​രു​​​ന്നു​​​ ​​​യു.​​​എ​​​സി​​​നാ​​​യി​​​ ​​​സൂ​​​പ്പ​​​ർ​​​ ​​​ഓ​​​വ​​​ർ​​​ ​​​എ​​​റി​​​ഞ്ഞ​​​ത്.​​​ ​​​മൂ​​​ന്നാം​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ഇ​​​ഫ്തി​​​ഖ​​​ർ​​​ ​​​(4​​​) ​​​പു​​​റ​​​ത്താ​​​യി.​​​ ​​​പി​​​ന്നീ​​​ട് ​​​ഫ​​​ഖ​​​റി​​​നും​​​ ​​​ഷ​​​ദാ​​​ബി​​​നും​​​ ​​​ടീ​​​മി​​​നെ​​​ ​​​വി​​​ജ​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​യി​​​ല്ല.​​​ 13​​​റ​​​ൺ​​​സി​​​ൽ​​​ ​​​പാ​​​ക് ​​​വെ​​​ല്ലി​​​വി​​​ളി​​​ ​​​അ​​​വ​​​സാ​​​നി​​​ച്ചു.
നേ​​​ര​​​ത്തേ​​​ 26​​​/3​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ​​​ ​​​ആ​​​യ​​​ ​​​പാ​​​കി​​​സ്ഥാ​​​നെ​​​ ​​​ക്യാ​​​പ്ട​​​ൻ​​​ ​​​ബാ​​​ബ​​​ർ​​​ ​​​അ​​​സ​​​മും​​​ ​​​(43​​​),​​​ ​​​ഷ​​​ദാ​​​ബ് ​​​ഖാ​​​നും​​​ ​​​(25​​​ ​​​പ​​​ന്തി​​​ൽ​​​ 40​​​),​​​ഷ​​​ഹീ​​​ൻ​​​ ​​​അ​​​ഫ്രീ​​​ദി​​​യു​​​മാ​​​ണ് ​​​(​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 23​​​)​​​ ​​​ഭേ​​​ദ​​​പ്പെ​​​ട്ട​​​ ​​​സ്കോ​​​റി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച​​​ത്.​​​ ​​​യു.​​​എ​​​സി​​​നാ​​​യി​​​ ​​​കെ​​​ൻ​​​ജി​​​കെ​​​ 3​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്ത്തി.​​​ ​​​ചേ​​​സിം​​​ഗി​​​ൽ​​​ ​​​യു.​​​എ​​​സ് ​​​ക്യാ​​​പ്ടൻ​​​ ​​​മോ​​​ണ​​​ക് ​​​പ​​​ട്ടേ​​​ൽ​​​ ​​​(50​​​)​​​ ​​​അ​​​ർ​​​ദ്ധ​​​സെ​​​ഞ്ച്വ​​​റി​​​ ​​​നേ​​​ടി.

Advertisement
Advertisement