ദൈ​വ​ത്തി​ന്റെ​ ​'​കൈ'​ ​നീ​ട്ടി​ ​ബ​സ് ക​ണ്ട​ക്ട​ർ​ ​ ​യു​വാ​വി​നെ​ ​ര​ക്ഷി​ച്ചു

Saturday 08 June 2024 3:16 AM IST

കൊ​ല്ലം​/​ ​അ​ടൂ​ർ​:​ ​ഓ​ടി​ക്കോ​ണ്ടി​രു​ന്ന​ ​ബ​സി​ൽ​ ​നി​ന്ന് ​പു​റ​ത്തേ​ക്ക് ​തെ​റി​ച്ച​ ​യു​വാ​വി​നെ​ ​നി​ന്ന​നി​ൽ​പ്പി​ൽ​ ​കൈ​പ്പി​ടി​യി​ൽ​ ​ഒ​തു​ക്കി​യ​ ​ബ​സ് ​ക​ണ്ട​ക്ട​ർ​ ​ര​ക്ഷി​ച്ച​ത് ​ഒ​രു​ ​ജീ​വ​ൻ.​ ​ച​വ​റ​ ​-​അ​ടൂ​ർ​-​ ​പ​ന്ത​ളം​ ​റൂ​ട്ടി​ലോ​ടു​ന്ന​ ​സു​നി​ൽ​ ​എ​ന്ന​ ​സ്വ​കാ​ര്യ​ ​ബ​സി​ലെ​ ​ക​ണ്ട​ക്ട​റാ​യ​ ​മ​ൺ​റോ​ത്തു​രു​ത്ത് ​ഇ​ട​പ്പു​റം​ ​മ​റ്റേ​ൽ​ ​വീ​ട്ടി​ൽ​ ​ബി​ജി​ത്ത് ​ലാ​ലാ​ണ് ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ര​ണ്ടേ​കാ​ലോ​ടെ​ ​ച​വ​റ​-​ ​അ​ടൂ​ർ​ ​റൂ​ട്ടി​ലെ​ ​കാ​രാ​ളി​മു​ക്കി​നും​ ​മാ​മ്പ​ഴ​ ​മു​ക്കി​നും​ ​ഇ​ട​യി​ലാ​ണ് ​സം​ഭ​വം. കാ​രാ​ളി​മു​ക്കി​ൽ​ ​നി​ന്നു​ക​യ​റി​യ​ ​യു​വാ​വാ​ണ് ​അ​ത്യ​ഹി​ത​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​പി​ൻ​വാ​തി​ലി​ന് ​സ​മീ​പ​ത്തു​നി​ന്ന് ​വാ​തി​ലി​ന് ​എ​തി​ർ​ദി​ശ​യി​ലേ​ക്ക് ​നോ​ക്കിടി​ക്ക​റ്റ് ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​ക​ണ്ട​ക്ട​ർ.​ ​വാ​തി​ലി​ന​ടു​ത്തു​നി​ന്ന​ ​യു​വാ​വ് ​ശാ​സ്താം​കോ​ട്ട​യി​ലേ​ക്ക് ​ടി​ക്ക​റ്റെ​ടു​ത്തു.​ ​ടി​ക്ക​റ്റ് ​വാ​ങ്ങി​ ​സെ​ക്ക​ന്റു​ക​ൾ​ക്കു​ള്ളി​ൽ​ ​ബാ​ല​ൻ​സ് ​തെ​റ്റി​ ​പി​ൻ​വാ​തി​ലി​ന്റെ​ ​പ​ടി​ക്കെ​ട്ടി​ലേ​ക്ക് ​വീ​ണു.​ ​ബ​സ് ​വ​ള​വ് ​തി​രി​യു​ക​യാ​യി​രു​ന്നു.​യു​വാ​വി​ന്റെ​ ​ശ​രീ​രം​ ​ത​ട്ടി​ ​വാ​തി​ൽ​ ​തു​റ​ന്ന​തും​ ​തി​രി​ഞ്ഞു​നോ​ക്കു​ക​പോ​ലും​ ​ചെ​യ്യാ​തെ​ ​ക​ണ്ട​ക്ട​റു​ടെ​ ​കൈ​ക​ൾ​ ​പി​​റ​കി​ലേ​ക്കു​നീ​ണ്ട് ​യാ​ത്ര​ക്കാ​ര​ന്റെ​ ​കൈ​യി​ൽ​ ​പി​ടി​ത്ത​മി​ട്ട​തും ഒ​ന്നി​ച്ചാ​യി​രു​ന്നു.
മ​റ്റൊ​രു​ ​യാ​ത്ര​ക്കാ​ര​ൻ​ ​പെ​ട്ടെ​ന്ന് ​വാ​തി​ൽ​ ​അ​ട​ച്ചു.
ബ​സി​ലെ​ ​ക്യാ​മ​റ​യി​ൽ​ ​പ​തി​ഞ്ഞ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ​ ​ഷാ​ജ​ഹാ​ന്റെ​യും​ ​ശ്രീ​കു​മാ​റി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ന്ത​ള​ത്തും​ ​ഭ​ര​ണി​ക്കാ​വി​ലും​ ​ബി​ജി​ത്ത് ​ലാ​ലി​നെ​ ​ആ​ദ​രി​ച്ചു.

Advertisement
Advertisement