കമോൺ കാനഡ

Saturday 08 June 2024 3:22 AM IST

ന്യൂയോർക്ക്: ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ജയം നേടി കാനഡ. ഗ്രൂപ്പ് എയിലെ മത്സരത്തിൽ അയർലൻഡിനെ 12 റൺസിനാണ് കാനഡ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ 7വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടിക്കിറങ്ങിയ അയ‌ർലൻഡിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 39 പന്തിൽ 49 റൺസ് നേടി കാനഡയുടെ ഇന്നിംഗ്സിന്റെ നട്ടെല്ലായ നിക്കോളാസ കിർട്ടണാണ് കളിയിലെ താരം.

Advertisement
Advertisement