നടന്നു പോകുമ്പോൾ ബൈക്കിടിച്ചു,​ ദുബായിൽ മലയാളി യുവാവ് മരിച്ചു

Saturday 08 June 2024 8:41 PM IST

ദുബായ് : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർകോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടിൽ ഷെഫീഖ് (38)​ ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഷെഫീഖിനെ ബൈക്കിടിക്കുകയായിരുന്നു. ദുബായിലെ ദേരയിൽ നാലുദിവസം മുൻപാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷെഫീഖ് ഇന്നലെയാണ് മരിച്ചത്. പത്തുവർഷമായി ദുബായിൽ കാർ വാഷിംഗ് ചെയ്യുകയായിരുന്നു. ഭാര്യ സീനത്ത്. മകൻ മുഹമ്മദ് ഷഹാൻ. ഓട്ടോഡ്രൈവറും മുൻപ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. കബറടക്കം ദുബായിൽ നടക്കും

അതേസമയം പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃ​ശൂ​ർ മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ സ​ജീ​ഷി​നെ (39 )യാണ് മേ​യ് 26ന്​ ജ​ർ​ദ്ധ​യി​ൽ മ​രിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. മൃ​ത​ദേ​ഹം മ​സ്‌​ക​ത്തി​ലെ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒറിജിനല്‍ പാസ്‌പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രും ​ദി​വ​സ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സൂ​ർ മേ​ഖ​ല​യി​ലെ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​കാ​ശ് ത​ട​ത്തി​ൽ, താ​ജു​ദ്ദീ​ൻ, ജി​ജോ പി​കെ, സു​രേ​ഷ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Advertisement
Advertisement