'സർക്കാർ അദ്ധ്യാപകരെ ദ്രോഹിക്കുന്നു'

Sunday 09 June 2024 12:02 AM IST

കൊച്ചി: ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുവിദ്യാലയങ്ങൾ ആരംഭിക്കുന്ന ദിവസങ്ങളിൽ അദ്ധ്യാപകരെ മുൾമുനയിൽ നിറുത്തി സമൂഹത്തിൽ അവരെ അപമാനിക്കുന്ന സമീപനം സർക്കാർ തുടരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ പറഞ്ഞു. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ദ്വിദിന ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബി. ബിജു, ടി.യു. സാദത്ത്, പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, വിൻസന്റ് ജോസഫ്, കെ.എ. ഉണ്ണി, ഷക്കീല ബീവി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement