അവർ പിടഞ്ഞത് അറിഞ്ഞില്ല,​ ത​ള​ർ​ന്ന് ​ചി​ന്ന​മ്മ

Sunday 09 June 2024 1:14 AM IST

അ​ങ്ക​മാ​ലി​:​ ​വീ​ടി​ന്റെ​ ​താ​ഴെ​ ​നി​ല​യി​ൽ​ ​കി​ട​ന്നി​രു​ന്ന​ ​ചി​ന്ന​മ്മ​ ​പ​തി​വു​ ​പോ​ലെ​ ​പ്രാ​‌​ർ​ത്ഥ​ന​യ്ക്കാ​യി​ ​പു​ല​ർ​ച്ചെ​ ​നാ​ല​ര​യോ​ടെ​ ​ഉ​ണ​‌​ർ​ന്നു.​ ​മു​ക​ളി​ല​ത്തെ​ ​മു​റി​യി​ൽ​ ​ത​ന്റെ​ ​മ​ക​നും​ ​കു​ടും​ബ​വും​ ​തീ​പൊ​ള്ള​ലേ​റ്റ് ​പി​ട​യു​കയാണെന്ന് ​ആ​ ​അ​മ്മ​ ​അ​റി​ഞ്ഞി​ല്ല.​ ​മു​ക​ൾ​നി​ല​യി​ൽ​ ​നി​ന്ന് ​ചി​ല്ലു​ക​ൾ​ ​പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​ ​ശ​ബ്ദം​ ​കേ​ട്ട് ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​തീ​ ​ക​ണ്ട​ത്.ഉ​ട​ൻ​ ​വീ​ടി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ഷെ​ഡി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഒ​ഡീഷ​ ​സ്വ​ദേ​ശി​ ​നി​ര​ഞ്ജ​നെ​ ​വി​ളി​ച്ചു​ണ​ർ​ത്തി.​ ​നി​ര​ഞ്ജ​നും​ ​ചി​ന്ന​മ്മ​യും​ ​ഒ​ച്ച​ ​വെ​ച്ചെ​ങ്കി​ലും​ ​ആ​രും​ ​കേ​ട്ടി​ല്ല.​ ​ഇ​രു​വ​രും​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ൽ​ ​ക​യ​റി.​ ​ചൂ​ടോ​ടെ​ ​ക​ടു​ത്ത​ ​പു​ക​ച്ചു​രു​ൾ​ ​ക​ണ്ട് വാ​തി​ൽ​ ​തു​റ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​ക​ത്ത് ​നി​ന്ന് ​പൂ​ട്ടി​യിരിക്കുകയായിരുന്നു.
​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ലെ​ ​ശൗ​ചാ​ല​യ​ത്തി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​ശേ​ഖ​രി​ച്ച് ​തീ​യ​ണ​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ത്തിയെങ്കിലും ​തീ​ ​ആ​ളി​പ്പ​ട​ർ​ന്നു. അതേസമയം,​ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ൻ​ ​പ​ന്ത​പ്ലാ​ക്ക​ൽ​ ​ഏ​ല്യാസ് ​തീ​ ​ക​ണ്ട് ​വി​ളി​ച്ചു​ ​പ​റ​ഞ്ഞ​ത് ​കേ​ട്ട് ​അ​യ​ൽ​വാ​സി​ ​കു​ര്യ​ൻ​ ​പൗ​ലോ​സും​ ​അ​വി​ടെ​യെ​ത്തി.​ ​തീ​ ​ആ​ളി​പ്പ​ട​ർ​ന്നു​ ​മു​റി​യാ​കെ​ ​ക​ത്തു​ന്ന​താ​ണ് ​ക​ണ്ട​ത്.​ ​തെ​ക്കെ​ ​വ​ശ​ത്തെ​ ​നാ​ലു​പാ​ളി​ ​ജ​ന​ലി​ന്റെ​ ​ഒ​രു​ ​പാ​ളി​ ​മാ​ത്ര​മാ​ണു​ ​തു​റ​ന്നു​കി​ട​ന്നി​രു​ന്ന​ത്.​ ​തീ​ ​കൂ​ടി​വ​രു​ന്ന​തി​നാ​ൽ​ ​മു​റി​യോ​ടു​ ​ചേ​ർ​ന്നു​ള്ള​ ​വ​രാ​ന്ത​യി​ൽ​ ​നി​ൽ​ക്കാ​നാവാതെയായി.​ ​വ​രാ​ന്ത​യി​ലൂടെ ​ഇ​ഴ​ഞ്ഞാ​ണ് ​ ഇവർ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്.​ ​മു​റി​ക്കു​ ​സ​മീ​പം​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ​ചി​ന്ന​മ്മ​യെ​ ​പൗലോസ് വീ​ട്ടി​ലേ​യ്ക്ക് ​ ​കൂട്ടി.​ ​പി​ന്നീ​ട് ​അവരെ​ ​മ​ക​ൻ​ ​ബി​നോ​യി​യു​ടെ​ ​വീ​ട്ടി​ലേ​യ്ക്ക് ​കൊ​ണ്ടു​പോ​യി.​ ​നാ​ലു​ ​പേ​രും​ ​വെ​ന്തു​മ​രി​ച്ച​ത​റി​ഞ്ഞ് ​ത​ള​ർ​ന്ന് ​കി​ട​ക്കു​ക​യാ​ണ് ​ചി​ന്ന​മ്മ.

Advertisement
Advertisement