ജിയോ സേവന നിലവാരം മെച്ചപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്
കൊച്ചി: ജിയോയുടെ 5ജി എഫ്. ഡബ്‌ള്യു.എ (ഫിക്‌സഡ് വയർലെസ് ആക്‌സസ്) സേവനമായ എയർഫൈബർ ഗുണനിലവാരം സ്ഥിരമായി നിലനിർത്തുന്നുവെന്ന് ഓപ്പൺ സിഗ്‌നൽ റിപ്പോർട്ട്. ഇന്ത്യയിലെ നെറ്റ്‌വർക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ബ്രോഡ്ബാൻഡ് സർവീസുകൾ വിപുലീകരിക്കലാണ് ജിയോ ലക്ഷ്യമിടുന്നത്.
ചെറുകിട പട്ടണങ്ങളിൽ അതിവേഗ ഇന്റർനെറ്റിന്റെ ആവശ്യം കൂടുകയാണെങ്കിലും ഒപ്ടിക്കൽ ഫൈബർ ഉപയോഗിച്ച് ഈ മേഖലകളിൽ സർവീസ് ലഭ്യമാക്കാൻ ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നത്തെ മറികടക്കാനാണ് ജിയോ എയർഫൈബറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എയർഫൈബർ അടിസ്ഥാന പ്ലാനിൽ 599 രൂപക്ക് 30 ദിവസത്തേക്ക് 30 എം.ബി.പി.എസ് ഓഫർ ചെയ്യുന്നു. ഓരോ പ്ലാനിലും ഒരു വൈഫൈ റൂട്ടർ അധിക ചെലവില്ലാതെ ഉൾപ്പെടുന്നു. അൾട്രാ ഫാസ്റ്റ് ഇന്റർനെറ്റ് വേഗതയ്ക്ക് ആവശ്യമായ ഔട്ട്‌ഡോർ യൂണിറ്റിന് 1,000 രൂപ ഇൻസ്റ്റലേഷൻ ഫീസ് ഉണ്ട്, വാർഷിക സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് ഇത് സൗജന്യമാണ്.
ശരാശരി എയർഫൈബർ ഉപയോക്താവ് പ്രതിമാസം 400ജി.ബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ജിയോയുടെ 5ജി സ്റ്റാൻഡ്എലോൺ നെറ്റ്‌വർക്ക് ഈ തിരക്ക് നിയന്ത്രിക്കാൻ,സഹായകമാണ്. ഫിക്‌സഡ് വയർലെസ് സേവങ്ങളിലൂടെ ഇന്ത്യയിലെ 100 ദശലക്ഷം സ്ഥലങ്ങളെ കണക്ട് ചെയ്യാനാണ് ജിയോ ലക്ഷ്യമിടുന്നത്.