എൻവിഡിയയുടെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളർ കവിഞ്ഞു

Sunday 09 June 2024 12:17 AM IST

കൊച്ചി: അമേരിക്കയിലെ പ്രമുഖ ചിപ്പ് ഉത്പാദകരായ എൻവിഡിയയുടെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി ഡോളർ കവിഞ്ഞു. ഇതോടെ കമ്പനിയുടെ ഉടമ ജെൻസെൻ ഹ്യുവാംഗ് ഡെല്ലിന്റെ മൈക്കിൾ ഡെല്ലിനെ മറികടന്ന് ലോകത്തിലെ പതിമൂന്നാമത്തെ വലിയ കോടീശ്വരനായി. നിർമ്മിത ബുദ്ധി കൈകാര്യം ചെയ്യുന്നതിൽ ഏറെ കാര്യക്ഷമമായ ചിപ്പുകൾ നിർമ്മിക്കുന്ന എൻവിഡിയ ഓഹരി വിപണിയിൽ തുടർച്ചയായി മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതിനാൽ 61കാരനായ ഹ്യുവാംഗിന്റെ മൊത്തം ആസ്തി വെള്ളിയാഴ്ച 10,610 കോടി ഡോളറായാണ് ഉയർന്നത്. അദ്ദേഹത്തിന്റെ ആസ്തിയിൽ നടപ്പുവർഷം മാത്രം 6,200 കോടി ഡോളറിന്റെ വർദ്ധനയാണുണ്ടായത്.

Advertisement
Advertisement