സേവന നിരക്കുകൾ കൂട്ടണം: ജല അതോറിട്ടി

Sunday 09 June 2024 12:00 AM IST

തിരുവനന്തപുരം: വിവിധ സേവനങ്ങൾക്ക് ചുമത്തുന്ന നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിട്ടി സർക്കാരിനെ സമീപിച്ചു. കുടിവെള്ള നിരക്കിൽ മാറ്റമുണ്ടാകില്ല. വിവിധ വിഭാഗങ്ങളിൽ 50 ഇരട്ടിവരെ വർദ്ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്കുകൾ 30 വർഷം മുമ്പത്തേതാണെന്നും കാലാനുസൃതമായ പരിഷ്‌കരണം വേണമെന്നും ജല അതോറിട്ടി ചെയർമാൻ അശോക് കുമാർ സിംഗ് ശുപാർശയിൽ ചൂണ്ടിക്കാട്ടി. എല്ലാ സേവനങ്ങൾക്കും ഓൺലൈൻ അപേക്ഷയായതിനാൽ അപേക്ഷാഫോമിനുള്ള 15 രൂപ ഒഴിവാക്കാനും ശുപാർശയുണ്ട്.

ആവശ്യപ്പെട്ട വർദ്ധന (രൂപയിൽ,ബ്രാക്കറ്റിൽ നിലവിലെ നിരക്ക്)

ഗാർഹിക/ഗാർഹികേതര കണക്ഷൻ പരസ്‌പരം മാറ്റാൻ - 250 (5)

സ്‌പെഷ്യൽ കണക്ഷൻ ഗാർഹിക കണക്ഷനാക്കാൻ - 250 (5)​

റീ കണക്ഷൻ,താത്കാലികവും സ്ഥിരവുമായ ഡിസ്‌കണക്ഷൻ - 500 (65)​

 പ്ലമ്പിംഗ് ലൈസൻസ്,​ലൈസൻസ് പുതുക്കൽ - 2000 (1500)​

 മീറ്റർ മാറ്റി സ്ഥാപിക്കാൻ - 250 (10)​

 മീറ്റർ പോയിന്റ് മാറ്റാൻ - 500 (115)​

 മോഷണം പോയ മീറ്ററിന് പകരം സ്ഥാപിക്കാൻ - 250 (75)​

 മീറ്റർ ടെസ്റ്റിംഗ് - 100 (10)​

 ഡിസ്‌കണക്ഷൻ/റീകണക്ഷൻ - 1000 (115)​

 കണക്ഷൻ വിച്ഛേദിക്കാൻ - 1000 (65)​

 സർവീസ് ലൈൻ മാറ്റാൻ - 500 (115)​

 ഉമടസ്ഥവകാശം മാറ്റൽ - 250 (115)​

 പ്ളമ്പിംഗ് ഡിസൈൻ അംഗീകരിക്കാൻ - 250 (50)​

 കാഷ്വൽ,​സ്‌പെഷ്യൽ കണക്ഷൻ വാർഷിക നിരക്ക് - 250 (10)​

 സ്മാർട്ട് മീറ്റർ വാടക - 250 (10)​

 സാധാരണ മീറ്റർ വാടക - 250 (10)​

സ്വീവേജ് കണക്ഷൻ സർവീസ് നിരക്ക്

വീടുകൾ/ഫ്ളാറ്റുകൾ - 1000 (500)​

 കോളനികൾ - 2000 (500)​

 ഗാർഹികേതര കണക്ഷൻ - 3000 (1000)​

 വ്യാവസായികം/കാഷ്വൽ വിഭാഗം - 4000 (2500)​

 ഗാർഹിക സ്വീവേജ് ഡെപ്പോസിറ്റ് - 1000 (500)​

 ഗാർഹികേതരം - 2000 (1000)​

കണക്ഷൻ മാറ്റൽ/ക്രമപ്പെടുത്തൽ - 1000 (100)​

 ഡിസ്കണക്ഷൻ - 1000 (200)​

 റീകണക്ഷൻ - 1000 (100)​

Advertisement
Advertisement