എൻജിനിയറിംഗിന് മികച്ച പ്ലേസ്മെന്റുമായി സി.ഐ.ടി ചെന്നൈ
ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ബി.ടെക്, എം.ടെക് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് അക്കാദമിക്, ഗവേഷണ, പ്ലേസ്മെന്റ് മികവിൽ മുന്നിട്ടു നിൽക്കുന്ന ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി രാജ്യത്ത് എൻജിനിയറിംഗ് കോളേജുകൾക്ക് മാതൃകയാണ്. തമിഴ്നാട് എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് പെരുമ്പത്തൂരിലുള്ള ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയാണ്. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള കരിക്കുലം, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ എൻജിനിയറിംഗ് മനുഷ്യവിഭവശേഷി രൂപപ്പെടുത്തിയെടുക്കുന്നതിലുള്ള പ്രാധാന്യം, വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള ലബോറട്ടറികൾ, പത്തോളം മികവിന്റെ കേന്ദ്രങ്ങൾ, ഇനവേഷനും സ്റ്റാർട്ടപ്പിനും സംരംഭകത്വത്തിനും നൽകുന്ന പ്രാധാന്യം, ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ കേന്ദ്രം എന്നിവ സി.ഐ.ടി യുടെ പ്രത്യേകതകളാണ്. എൻജിനിയറിംഗ് ബിരുദതലത്തിൽ 14ഉം അഞ്ചോളം ബ്രാഞ്ചുകൾ ബിരുദാനന്തരതലത്തിലുമുണ്ട്.
ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പഠിച്ചിറങ്ങുന്ന ബിരുദധാരികളുടെ തൊഴിൽ ലഭ്യത മികവ് ശ്രദ്ധയോടെ വിലയിരുത്തി വരുന്നു. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിക- ഇൻഡസ്ട്രി സഹകരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റേൺഷിപ്, സ്‌കിൽ വികസന, പ്ലേസ്മെന്റ് അവസരങ്ങൾ ഉറപ്പുവരുത്തും. ഇതിലൂടെ മികച്ച പ്ലേസ്മെന്റ് ലഭിക്കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്.
*എൻജിനിയറിംഗ് പ്രോഗ്രാമിന് ചേരുമ്പോൾ*
എൻജിനിയറിംഗ് പ്രോഗ്രാമിന് വിദ്യാർത്ഥികൾ മികച്ച കോളേജുകൾ തിരഞ്ഞെടുക്കണം. കോളേജുകളുടെ മികവ് തന്നെയാണ് പ്ലേസ്മെന്റ് തീരുമാനിക്കുന്നതിലെ പ്രധാന ഘടകം. മികച്ച ഭൗതിക സൗകര്യം, അക്കാഡമിക് മികവ്, ഗവേഷണ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം, ഭൗതികസൗകര്യങ്ങൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിക- ഇൻഡസ്ട്രി സഹകരണം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. സ്ഥാപനങ്ങളിലെ മുൻകാല പ്ലേസ്മെന്റ്, പ്ലേസ്മെന്റ് നൽകുന്ന കമ്പനികൾ, ശമ്പളം എന്നിവ പ്രത്യേകം വിലയിരുത്തണം. മുൻവർഷങ്ങളെ അപേക്ഷിച്ച് പ്ലേസ്മെന്റിലും വലിയ മാറ്റങ്ങൾ ദൃശ്യമാണ്. മിക്ക കോളേജുകളിലും കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിന് പ്ലേസ്മെന്റ് വർദ്ധിച്ചു വരുമ്പോൾ, മറ്റു ബ്രാഞ്ചുകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. മറ്റ് എൻജിനിയറിംഗ് ബ്രാഞ്ചുകൾക്കുള്ള പ്ലേസ്മെന്റും വിലയിരുത്തേണ്ടതുണ്ട്. കോളേജുകളുടെ നിലവാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജുകളുടെ സ്ഥാനം, എൻജിനിയറിംഗ് കോളേജുകളുടെ റാങ്കിംഗിലുള്ള നിലവാരം എന്നിവ വിലയിരുത്തേണ്ടതുണ്ട്.
www.citchennai.edu.in