ആ​ർ സി സി​യി​ലെ​ ​സൈ​ബ​ർ​ ​ആ​ക്ര​മണ​ത്തി​ന് പി​ന്നി​ൽ​ ​റ​ഷ്യ​ൻ​ ​ ഹാക്ക‌ർമാർ

Saturday 08 June 2024 11:41 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ലെ​ ​(​ആ​ർ.​സി.​സി​)​ ​സെ​ർ​വ​റി​ന് ​നേ​രെ​യു​ണ്ടാ​യ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​റ​ഷ്യ​ൻ​ ​ഹാ​ക്ക​ർ​മാ​രാ​ണെ​ന്ന് ​പൊ​ലീ​സ് ​സൈ​ബ​ർ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ഏ​പ്രി​ൽ​ 28​ന് ​ന​ട​ന്ന​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ ​റേ​ഡി​യേ​ഷ​ൻ​ ​ചി​കി​ത്സ​ ​ഒ​രാ​ഴ്ച​യോ​ളം​ ​മു​ട​ങ്ങി​യി​രു​ന്നു.​മ​റ്റു​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തേ​യും​ ​ബാ​ധി​ച്ചു.​

ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നാ​ലെ​ 100​ ​മി​ല്യ​ൺ​ ​ഡോ​ള​ർ​ ​മോ​ച​ന​ദ്ര​വ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ക്ക് ​സ​ന്ദേ​ശ​വും​ ​ല​ഭി​ച്ചി​രു​ന്നു.​തു​ട​ർ​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​റ​ഷ്യ​യി​ൽ​ ​നി​ന്നാ​ണ് ​ആ​ക്ര​മ​ണ​മെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ 20​ ​ല​ക്ഷ​ത്തോ​ളം​ ​രോ​ഗി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഹാ​ക്ക​ർ​മാ​രി​ലേ​ക്ക് ​എ​ത്തി​യെ​ന്നാ​ണ് ​വി​വ​രം.​ എ​ന്നാ​ൽ​ ​ബാ​ക്ക​പ്പു​ള്ള​തി​നാ​ൽ​ ​രോ​ഗി​ക​ളു​ടെ​ ​തു​ട​ർ​ചി​കി​ത്സ​യെ​ ​ഇ​ത് ​ബാ​ധി​ക്കി​ല്ല.


ആ​ശു​പ​ത്രി​യു​ടെ​ ​നെ​റ്റ്‌​വ​ർ​ക്ക് ​മ​തി​യാ​യ​ ​സു​ര​ക്ഷ​ ​ഒ​രു​ക്കി​യി​രു​ന്നി​ല്ലെ​ന്നും​ ​ക​ണ്ടെ​ത്തി.​ആ​ർ.​സി.​സി​യു​ടെ​ ​സെ​ർ​വ​റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​നെ​റ്റ്‌​വ​ർ​ക്ക് ​സു​ര​ക്ഷ​യി​ൽ​ ​പ്ര​ധാ​ന​മാ​യ​ ​ഫ​യ​ർ​വാ​ളി​ലെ​ ​ത​ക​രാ​റു​ക​ളാ​ണ് ​ഹാ​ക്ക​ർ​മാ​ർ​ ​അ​വ​സ​ര​മാ​ക്കി​യ​ത്.​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​മ​ർ​ജ​ൻ​സി​ ​റെ​സ്‌​പോ​ൺ​സ് ​ടീ​മും​ ​(​സി.​ഇ.​ആ​ർ.​ടി​)​ ​സം​സ്ഥാ​ന​ ​പൊ​ലീ​സി​ന്റെ​ ​സൈ​ബ​ർ​ ​അ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​വും​ ​ന​ട​ത്തി​യ​ ​സു​ര​ക്ഷാ​ ​ഓ​ഡി​റ്റിം​ഗി​ലാ​ണ് ഇക്കാര്യം ​വ്യ​ക്ത​മാ​യ​ത്.​നെ​റ്റ്‌​വ​ർ​ക്കി​ലെ​ ​ത​ക​രാ​റു​ക​ൾ​ ​കാ​ര​ണം​ 140​ ​ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ​ 25​ ​എ​ണ്ണം​ ​മാ​ത്ര​മാ​ണ് ​സൈ​ബ​ർ​ ​വി​ദ​ഗ്ദ്ധ​ർ​ക്ക് ​ഓ​ഡി​റ്റിം​ഗി​ന് ​വി​ധേ​യ​മാ​ക്കാ​നാ​യ​ത്.​ ​

Advertisement
Advertisement