നീറ്റ് ചോദ്യപേപ്പർ ചോർന്നില്ല, പ്രവേശനം വൈകില്ല:എൻ.ടി.എ # ഡൽഹി ഹൈക്കോടതി നിലപാട് തേടി

Sunday 09 June 2024 12:00 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തടസ്സം കൂടാതെ നടക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)​ ഡയറക്‌ടർ ജനറൽ സുബോധ് കുമാർ സിംഗ് പറഞ്ഞു.

24 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 1600 പേരുടെ കാര്യത്തിൽ മാത്രമാണ് പരാതിയെന്നും 4750 സെന്ററുകളിൽ ആറെണ്ണത്തിന് നേരേയാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,പരീക്ഷാഫലം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹർജിയെത്തി.

ഫിസിക്സിലെ ഒരുചോദ്യത്തിന് രണ്ട് ശരിയുത്തരം വന്നതിന്റെപേരിൽ ഗ്രേസ് മാർക്ക് കൊടുക്കുന്നതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥിനി ശ്രേയാൻസി താക്കൂർ മാതാവ് മുഖാന്തരം ഡൽഹി ഹൈക്കോടതിയിൽ ഹർജിനൽകി.ഇതിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.ജൂൺ 12ന് പരിഗണിക്കും.

വീണ്ടും പരീക്ഷ നടത്തണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്‌ടേഴ്സ് നെറ്റ്‌വർക്ക് ആവശ്യപ്പെട്ടു.

അന്വേഷണം വേണം: പ്രതിപക്ഷം

അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. സമഗ്രവും നിഷ്‌പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാറിന് കത്ത് നൽകി. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. വൻ അഴിമതിയെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.പരീക്ഷാഫലം റദ്ദാക്കണമെന്ന് മഹാരാഷ്ട്ര സ‌ർക്കാർ ആവശ്യപ്പെട്ടു.

നീ​റ്റ് ​പ​രീ​ക്ഷാ​ ​ക്ര​മ​ക്കേ​ട്:പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​സം​ബ​ന്ധി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​ക​ത്ത് ​ന​ൽ​കി.​ ​ഹ​യ​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ,​ ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​വെ​ൽ​ഫെ​യ​ർ​ ​മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​ ​സെ​ക്ര​ട്ട​റി​മാ​ർ​ക്കാ​ണ് ​ക​ത്ത് ​ന​ൽ​കി​യ​ത്.​ ​നീ​റ്റ് ​പ​രീ​ക്ഷാ​ഫ​ലം​ ​സം​ബ​ന്ധി​ച്ച് ​ഇ​പ്പോ​ൾ​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ ​പ​രാ​തി​ക​ൾ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ന്നെ​ന്ന​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​ആ​ധി​കാ​രി​ക​ത​ ​ന​ൽ​കു​ന്ന​താ​ണ്.​ ​നീ​റ്റ് ​പ​രീ​ക്ഷാ​ഫ​ല​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ ​ആ​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement