ലഹരിക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കും: മന്ത്രി

Sunday 09 June 2024 12:00 AM IST

തൃശൂർ: ലഹരിക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. 135 സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും ഒമ്പത് വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനപരിശോധന നടത്തും. വിദ്യാലയ പരിസരങ്ങളിൽ തമ്പടിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി പൊലീസ്, എക്‌സൈസ്, വിദ്യാലയ, തദ്ദേശസ്ഥാപന പ്രതിനിധികളെ ഏകോപിപ്പിക്കും.


സിന്തറ്റിക് ഡ്രഗ്‌സ് ഉയർത്തുന്ന വെല്ലുവിളികളെ കാര്യക്ഷമമായി നേരിടും. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിൽ മികച്ച പ്രവർത്തനമാണ് വകുപ്പ് നടത്തുന്നത്. മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ പൊതുജനങ്ങളുടെ പിന്തുണ അനിവാര്യമാണ്. സംസ്ഥാന, ജില്ലാ, താലൂക്ക്, വാർഡ്, സ്‌കൂൾ തലങ്ങളിൽ സമിതി രൂപീകരിച്ചുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. പരിശീലനം നേടിയവരുടെ ഉയർന്ന വിദ്യാഭ്യാസം വകുപ്പിന് കൂടുതൽ മികവുണ്ടാക്കും. വനിതകൾ, ദുർബല വിഭാഗങ്ങൾ എന്നിവരെ നിയമിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ.​ജി.​ഒ.​എ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​കൾ

കൊ​ല്ലം​:​ ​കേ​ര​ള​ ​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​ഒ.​എ​)​ 58​-ാ​മ​ത് ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ന് ​സി.​കേ​ശ​വ​ൻ​ ​സ്മാ​ര​ക​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​തു​ട​ക്ക​മാ​യി.
രാ​വി​ലെ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​എം.​എ.​നാ​സ​ർ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ലി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എ​സ്.​ആ​ർ.​മോ​ഹ​ന​ച​ന്ദ്ര​ൻ​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടും​ ​ട്ര​ഷ​റ​ർ​ ​പി.​വി.​ജി​ൻ​രാ​ജ് ​വ​ര​വു​ചെ​ല​വ് ​ക​ണ​ക്കും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​വി​വി​ധ​ ​ജി​ല്ല​ക​ളെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് 20​ ​പേ​ർ​ ​പൊ​തു​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​മാ​ഗ്‌​സ​സെ​ ​അ​വാ​ർ​ഡ് ​ജേ​താ​വും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​പി.​സാ​യ്‌​നാ​ഥ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എം.​നൗ​ഷാ​ദ് ​എം.​എ​ൽ.​എ​ ​പ​ങ്കെ​ടു​ക്കും.
ഭാ​ര​വാ​ഹി​ക​ളാ​യി​ ​ഡോ.​ ​എ​സ്.​ആ​ർ​മോ​ഹ​ന​ച​ന്ദ്ര​ൻ​ ​(​പ്ര​സി​ഡ​ന്റ്)​​,​​​ ​പി.​പി.​സു​ധാ​ക​ര​ൻ,​ ​കു​ഞ്ഞി​മ​മ്മു​ ​പ​റ​വ​ത്ത്,​ ​ഡോ.​ ​സി​ജി​ ​സോ​മ​രാ​ജ​ൻ​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റ്)​​,​ ​എം.​ഷാ​ജ​ഹാ​ൻ​ ​(​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​)​​,​ ​എം.​എ​ൻ.​ശ​ര​ത്ത്ച​ന്ദ്ര​ലാ​ൽ,​ ​ഇ.​വി.​സു​ധീ​ർ,​ ​ജ​യ​ൻ.​പി.​വി​ജ​യ​ൻ​ ​(​സെ​ക്ര​ട്ട​റി​),​​​ ​എ.​ബി​ന്ദു​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​എം.​ഷാ​ജ​ഹാ​ൻ​ ​സം​ഘ​ട​നാ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചു.

Advertisement
Advertisement