ഹരിത ഗ്രാമം പദ്ധതി ഉദ്ഘാടനം

Sunday 09 June 2024 12:42 AM IST

അടൂർ : കേരള സാമൂഹ്യവനവത്കരണ വിഭാഗവും കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാലയും പള്ളിക്കൽ പി.യു.എസ്.പി.എം.എച്ച്.എസ് ഫോറസ്റ്റ് ക്ലബും സംയുക്തമായി പരിസ്ഥിതി ദിനത്തിൽ ഹരിതഗ്രാമം പദ്ധതി സംഘടിപ്പിച്ചു. 1500 വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രദേശത്തെ വീടുകളിൽ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ വച്ചുനൽകി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് രമാമണിഅമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, ഫോറസ്റ്റ് ക്ലബ് കോ ഓർഡിനേറ്റർ സനൂപ്.എച്ച്, അദ്ധ്യാപകരായ അഖിൽ, രാജേഷ് ബ്രദേഴ്‌സ് വനിതാവേദി ഭാരവാഹികളായ രാജി.ജെ ,ചിന്നു വിജയൻ, അംഗങ്ങളായ സുബീഷ്, രഞ്ജിത്ത്, ഷിനു എന്നിവർ സംസാരിച്ചു.

Advertisement
Advertisement